11

1K 146 130
                                    

ഒരു വലിയ സൂപ്പർമാർകെറ്നു വെളിയിൽ ആയി കാർ park ചെയ്തു വൈഭവ് ഇറങ്ങി, അവനൊപ്പം അവളും.

വൈഭവ് : എന്തൊക്കെയാ വേണ്ടതെന്നു നോക്കി എടുത്തോളണം...

അത്രെയും പറഞ്ഞു അവൻ മുന്നോട്ടു നീങ്ങി, അവൾ അവനു ഒപ്പവും..

Glass ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ അവളും തന്റെ കൂടെ ഉണ്ട്എന്ന് അവൻ ഉറപ്പു വരുത്തി.

ഡോറിന്റെ അടുത്തായി സ്റ്റോക്ക് ചെയ്തു വെച്ചിരുന്ന ട്രോള്ളികളിൽ നിന്നും ഒരെണം എടുത്തു അവർ ഇരുവരും നടന്നു.

വൈഭവ് : ആവിശ്യം ഉള്ളതൊക്കെ ഇതിലേക്കു ഇട്ടമതി...

വൈഭവ് ഒരു താല്പര്യമില്ലാതെ അവളോട്‌ പറഞ്ഞു.

ഭാഗ്യ : അതൊക്കെ എനിക്ക് അറിയാം... ഇന്നും ഇന്നലെയും കടയിൽ പോവാൻ തുടങ്ങിയതല്ല ഞാൻ...

മനസ്സിൽ പറഞ്ഞുകൊണ്ട് ട്രോള്ളി അവന്റെ കൈയിൽ നിന്ന് വാങ്ങിപിടിച്ചു അവൾ ആവിഷമുള്ള സാദനങ്ങൾ തേടി പോയി.

വൈകുന്നേരം സമയം ആയതുകൊണ്ട് തന്നെ നല്ല തിരക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ ഒപ്പം കൂടെ ഉണ്ടാവാൻ വൈഭവും ശ്രെദ്ധിച്ചു.

പൊടികൾ വെച്ചിരുന്ന സ്ഥലത്തേക്ക് പോയി അവൾ ആവിശ്യത്തിന് വേണ്ട സാദനങ്ങൾ എടുത്തു. പിന്നേ അത്യാവിശം വേണ്ട പാത്രങ്ങളും വാങ്ങി. ട്രോളി ഇപ്പോൾ തന്നെ ഏകദേശം നിറഞ്ഞിരുന്നു. നല്ല വെയിറ്റ് ഉള്ളതുകൊണ്ട് തന്നെ അഹ് തിരക്കിനിടയിൽ അതുമായി മുന്നോട്ടു പോവൻ പാടായിരുന്നു.

ഭാഗ്യ വൈഭവിനെ നോക്കി, പോക്കറ്റിൽ കൈയുമിട്ടു അവൾ ചെയ്യുന്നതൊക്കെ നോക്കി കൂടെ നടക്കുന്നത് അല്ലാതെ വേറെ പണിയൊന്നുമില്ല അവനു.

ഭാഗ്യ : ഇതൊന്നു പിടിക്കുവോ.. ഞാൻ അങ്ങോട്ട് ഇതുമായി പോയാൽ ശെരിയാവില്ല.

തിരക്കുള്ള ഭാഗത്തേക്ക്‌ കൈചൂണ്ടി അവൾ പറഞ്ഞു.

വൈഭബ് : മ്മ്മ്.. കൊണ്ടുവാ...

ട്രോള്ളിയും ആയി വൈഭവ് നിന്നപ്പോൾ അവൾ മറ്റു വേണ്ട സാദനങ്ങൾ തപ്പിപ്പോയി. ഷെൽഫിന്റെ ഒരു റാക്കിൽ ആവിഷമായ കറിപൊടികൾ എല്ലാം നോക്കി നിൽകുമ്പോഴാണ് അവളെ പാസ്സ് ചെയ്തുപോയൊരാൾ അവളുടെ ദേഹത്ത് തട്ടുന്നത്...

PranayavarnamWhere stories live. Discover now