പിറ്റേന്ന് രാവിലേ തന്നെ ഭാഗ്യ എന്നത്തേയും പോലെ എഴുനേറ്റു. പതിവ് പോലെ ഇന്നവൾക്ക് പ്രാർത്ഥിക്കാൻ പൂജ മുറിയില്ല ഈ വീട്ടിൽ. അതുകൊണ്ട് തന്നെ എഴുന്നേറ്റയുടൻ മുടിയെല്ലാം തൂത്തുകെട്ടി, കൈകൂപ്പിയിരുന്നു കുറച്ചു നേരം പ്രാർത്ഥിച്ചു. സമയം 6 മാണിയോട് അടുക്കുന്നു. എഴുനേറ്റു ബെഡ് എല്ലാം കൊട്ടിവിരിച്ചു തനിക് ആവിഷമായ വസ്ത്രങ്ങളും എടുത്തു ഭാഗ്യ കുളിമുറിയിലേക് പോയി.
നല്ല തണുത്ത വെള്ളം ആണ് ടാപ്പിൽ നിന്ന് വന്നതും, ആദ്യം മെത്തേക്കു വീണപ്പോൾ അവൾ ഒന്ന് വിറച്ചെങ്കിലും പിനീട് അത് വക്കവെച്ചില്ല. കുളികഴിഞ്ഞു വസ്ത്രം മറുനത്തിന്റെ ഇടക്ക് കണ്ണാടിയിൽ തന്റെ പ്രതിഭിംബം നോക്കി നിന്ന് പോയവൾ... അവളുടെ മനസിലേക്ക് ഓടിവന്നത് ഇന്നലെ രാത്രിയിലെ സംഭവം ആയിരുന്നു. വൈഭവിന്റെ ആഹ് നോട്ടം.. ഇപ്പോഴും അവളെ വല്ലാതെ അലട്ടുന്നു, ശരീരം ആസാകലം ഒരു കുളിർമ്മ.
'അർഹതയില്ലാതാണ്... ഓരോന്ന് ആലോചിച്ചു കൂട്ടിയാൽ നി മാത്രമായിരിക്കും അവസാനം കരയുക'..
വസ്ത്രം നെഞ്ചോടു ചേർത്തുപിടിച്ച അവൾ അവളെ തന്നെ ജീവിതത്തിന്റെ സത്യാവസ്ഥ ഭോദ്യപെടുത്തു .
നനഞ്ഞ തലമുടി തോർത്തുകൊണ്ട് കെട്ടി, സിമന്ദരേഖയിൽ സിന്തൂരവും അണിഞ്ഞു അവൾ പുറത്തേക് ഇറങ്ങി.
വൈഭവിന്റെ റൂമിലേക്കു ആണ് ആദ്യം കണ്ണുപോയത്, അടഞ്ഞു കിടക്കുവാണ്... ഹാളിലും ഒന്ന് കണ്ണോടിച്ചു, ഒരു മൂകതയാണ് അവിടെ മൊത്തം...
വൃന്ദവനം വീട് അവളുടെ മനസിലേക്ക് ഓടിവന്നു, അവിടെ ആരിയുന്നെങ്കിൽ, ഇപ്പോ അമ്മയോട് മാളുവെട്ടത്തിയോടും കൂടെ ഓരോന്നൊക്കെ സംസാരിച്ചു, ചിരിച്ചും സമയം പോകുന്നത് അറിയുക പോലും ഇല്ല.
ഒരു ദിർക്കശ്വാസത്തോടെ, അടുക്കളയിലേക് കയറി. വൃദ്ധവനത്തിനെ വെച്ച് നോക്കുമ്പോൾ വളരെ ചെറിയൊരു അടുക്കള.. എന്നാൽ ആവിശ്യം ആയതു എല്ലാം അവിടെ ഉണ്ടുത്തനും.
കിച്ചലേക് ചുറ്റും കണ്ണോടിച്ചും, ഓരോ cupboard തുറന്നു എന്തോക്കെ ഉണ്ടെന്നു എല്ലാം അവൾ നോക്കി കൊണ്ടിരുന്നപ്പോഴാണ് വേറെയൊരാളുടെ കാൽപെരുമാറ്റം അവൾ അറിഞ്ഞത്.