ദിവസങ്ങൾ പിന്നെയും മുന്നോട്ടു നീങ്ങി... ഈ സമയമൊക്കെയും ഒരു നിമിഷം പോലും ഭാഗ്യയെ വിട്ടുപിരിയാൻ വൈഭവ് തയാർ ആയിരുന്നില്ല... എപ്പോഴും അവളുടെ കൂടെ തന്നെ അവൻ കാണും. ചാരു അവളുടെ അടുത്തേക്കു വരാൻ അവൻ മാത്രമല്ല അവിടെ ഉണ്ടായിരുന്നവർ പലരും ശ്രെദ്ധിച്ചിരുന്നു...
ഇന്നാണ് വൈഭവിനും ഭാഗ്യക്കും വേണ്ടിയുള്ള പൂജയും പ്രാർത്ഥനയും എല്ലാം, ആ സംഭവത്തിന് ശേഷം അവൾ ഒന്ന് ഓക്കെ ആയിട്ടുമതി എല്ലാം എന്നവർ നേർത്തെ തീരുമാനിച്ചിരുന്നു....
രാവിലെ അമ്പലത്തിലേക്ക് പോകുവാനുള്ള തയാറെടുപ്പിലാണ് എല്ലാവരും... കുളിച്ചു നനവുള്ള മുടി ഒരു തോർത്തുകൊണ്ട് കെട്ടിവെച്ചു... കണ്ണാടിക്ക് മുമ്പിൽ വന്നു നിന്നു സാരി ഞൊറിഞ്ഞ ഉടുക്കുകയാണ് ഭാഗ്യ....
നെറ്റിയിൽ സിന്ദൂരവും, വൈഭവിന്റെ പേരിലുള്ള താലിയും പിന്നേ മുത്തശ്ശി അവൾക്കായി സമ്മാനിച്ച ഒരു കുഞ്ഞു മാലയും ഉണ്ട്....
വൈഭവ് കട്ടിലിൽ തന്നെ കിടന്നുകൊണ്ട് അവളെ നോക്കുകയാണ്....
ഭാഗ്യ : ചെന്നു റെഡിയാവു... അവിടെ എല്ലാവരും നോക്കിയിരിക്കും...
വൈഭവ് : പിന്നേ.. ഇത്തിരി താമസിച്ചാൽ ഒന്നും കുഴപ്പമില്ല... ഞാൻ നിന്നെ ഒന്ന് കാണട്ടെ...
ഭാഗ്യ അവന്റെ ആ വാക്കുകൾ കേട്ടു നാണത്തോടെ ഒന്നു ചിരിച്ചു... പത്തിയെ കട്ടിലിൽ നിന്നു ഇറങ്ങി വൈഭവ് അവൾക്കു അരുകിലേക്കു നടന്നു...
പുറകിൽ നിന്നു അവൻ പുൽകിയതും ഒരു മിന്നൽ പിളർപ്പു ശരീരത്തിലോടെ കടന്നുപോകുന്നതുപോലെ അവൾക്കു തോന്നി... അവളുടെ തൊള്ളിലായി ചാഞ്ഞു നിന്നു അവൻ...
വൈഭവ് : ഈ ഞെട്ടൽ ഒകെ എപ്പോഴാ മരുന്നെ... ദേഹം ഇപ്പോഴും ഐസ് പോലെ ഇരിക്കുന്നു....
ഭാഗ്യ : അത്... അത്പെട്ടന് അഭിയേട്ടൻ...
വൈഭവ് : ഞാൻ ദേ ഇങ്ങനെ ninnae മുറുകി പിടിക്കുന്നത് കൊണ്ടാണ്ണോ...
ശബ്ദം അടക്കി അവൻ ചോദിച്ചു... അവന്റെ ചുടുശ്വാസം തട്ടിയതും അവൾ പിന്നെയും തലതാഴ്ത്തി നിന്നു.. ശരീരമാകെ ചൂട് കയറുന്നതുപോലെ...