ഓഫീസിലേക്ക് എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയ വൈഭവ് നേരെ പോയത് ആദിയുടെ വീട്ടിലേക്കയിരുന്നു.
കാളിങ്ബെൽ അടിച്ചതും, ഡോർ തുറന്നത് സായി ആയിരുന്നു. അവനു നേരെ ഒരു ചെറുപുഞ്ചിരി നൽകി അവനെ അകത്തേക്ക് ക്ഷണിച്ചു അവൾ.
സായി : ആദി നിന്നെ വെയിറ്റ് ചെയ്തിരിക്കുവാണ്...
വൈഭവ് : മം..
ലിവിങ്റൂമിൽ തന്നെ ആദിയുണ്ട് വൈഭവും അവന്റെ ഒപ്പം സോഫയിൽ ഇരുന്നു ഇതേസമയം സായി ഇരുവർക്കും ഉള്ള ചായ എടുക്കാൻ കിച്ചണിലേക്കു പോയി.
ആദി : ഓഫീസിൽക് ആണെന്ന് പറഞ്ഞയിരിക്കും ഇറങ്ങിയത്...
വൈഭബ് : മം.. അല്ലാതെ വേറെവിടെ പോകണം എന്ന് പറയണമായിരുന്നു...
ആദി : രാവിലെ തന്നെ നല്ല ദേഷ്യത്തിൽ ആണല്ലോ..? എന്താ കാര്യം??
വൈഭവ് : എന്നെ അഹ് അരവ് വിളിച്ചിരുന്നു രാവിലെ തന്നെ..
നല്ല ദേഷ്യത്തിൽ ആയിരുന്നു അവന്റെ വായിൽ നിന്ന് അരവിന്റെ പേര് അടർന്നത്.
ആദി : ഏതു? അഹ് തോരപ്പാണോ??.. അവൻ പുറത്തെവിടെയോ അല്ലായിരുന്നോ??.
വൈഭവ് : പക്ഷെ ഇപ്പോ ബാംഗ്ലൂർ ഉണ്ട്..
ആദി :...
വൈഭവ് : അവന്റെ കൂടെ സന്ദീപ്പും.
അത്രെയും വൈഭവ് പറഞ്ഞപ്പോൾ ആദി പതിയെ കിച്ചണിലേക്കു നോക്കി, സായി വരുന്നില്ല എന്ന് ഉറപ്പു വരുത്തി.
ആദി : പ്രശനം ആണോടാ.. മര്യാദക്ക് ഒരു പെണ്ണ് കെട്ടി ജീവിക്കാൻ സമ്മതിക്കില്ല.... അല്ല ഈ സന്ദീപ് എന്തിനാ അവന്റെ കൂടെ.. നമ്മടെ സീനിൽ അവൻ ഇല്ലാലോ..
വൈഭവ് : നാട്ടിനു മാറണ്ടി വന്നതിൽ പിന്നേ സന്ദീപിന്നെ ഞാൻ കാണുന്നത് സാൻഡ്രയെ പെണ്ണ് കാണാൻ ചെല്ലുമ്പോഴാ.. പക്ഷെ അരവ്.. അവൻ ഇവിടെ ഉണ്ടായിരുന്നല്ലോ...
ആദി : ശെരിയാ.. എന്തൊക്കെ ആയിരുന്നു കോളേജിൽ അവൻ കാണിച്ചു കുട്ടിയതൊക്കെ.. പക്ഷെ കോളേജ് കഴിഞ്ഞപ്പോ അതെല്ലാം തീർന്നു എന്നാ ഞാൻ വിചാരിച്ചത്...
വൈഭവ് : അവനു ജയിക്കണം ആദി.. അതിന് വേണ്ടി എന്ത് നാറിയ കളിയും അവൻ കളിക്കും... ഇപ്പൊ തന്നെ അഹ് മെഹര ഗ്രൂപ്പിസ്ൽ നമുക്കു ഓപ്പോസിറ്റയായി ടെൻഡർ കൊടുത്തേക്കുന്നത് അവൻ ആണ്...