ദിവസങ്ങളും മാസംങ്ങളും ആർക്കും വേണ്ടി കാത്തുനിൽക്കാതെ കടന്നുപോയി... ഇതിനോടകം തന്നെ വൈഭവും ഭാഗ്യയും നന്നായി അടുത്തിരുന്നു...
അവളുടെ ഉള്ളിൽ പ്രണയം ഉണ്ടായിരുന്നു എന്ന് പറയാൻ കഴിയില്ല... അഹ് വികാരത്തെ തിരിച്ചറിയാൻ അവൾ അപ്പോഴും പ്രാപ്തയായിരുന്നില്ല....
എങ്കിലും ഒരു സ്നേഹം അവനോട് അവളുടെ ഉള്ളിൽ പൊട്ടിമുളച്ചിരുന്നു...
തന്നെ ആരെങ്കിലും കരുതലോടെ നോക്കാനും സ്നേഹിക്കാനും കാത്തിരുന്ന അവൾക്കു മുമ്പിലേക്കു അവൻ എത്തിയപ്പോൾ.. അവളും സന്തോഷവതിയായിരുന്നു....
എന്നും തന്നോട് കഥകൾ പറയാനും, തനിക്കായി എന്തെങ്കിലും പലഹാരങ്ങളോ മിട്ടായികളോ കൈയിൽ കരുതുന്ന അവനെ ഒരിക്കലും പിരിയുവാൻ അവൾ ആഗ്രഹിച്ചിരുന്നില്ല....
അതോടൊപ്പം അവളുടെ ഉള്ളിൽ ഭയവും ഉണ്ടായിരുന്നു... തന്നേക്കുറിച്ചു ഒന്നും അറിയാതെയാണ് ഈ സ്നേഹവും സൗഹൃദംവുമൊക്കെ.... എന്നെങ്കിലും ആരുമില്ലാത്ത അനാഥപെണ്ണൻ താൻ എന്ന് അറിയുമ്പോ, ഒരു വീട്ടിലെ വേലകരിയുടെ സ്ഥാനം മാത്രമാണ് തനിക് എന്ന് അറിയുമ്പോ.. ബാക്കിയെല്ലാവരെയും പോലെ വൈഭവിനു അവളോടുള്ള സ്നേഹം കുറയുമോ എന്ന് അവൾ ഭയന്നിരുന്നു.....
മെയിൻ എക്സാംനു മുമ്പുള്ള മോഡൽ പരീക്ഷ നടന്നു , 10ത്തിൽ ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് വേണ്ടി ഒരു പേരെന്റ്സ്-ടീച്ചേർസ് മീറ്റിംഗ് വിളിച്ചുകുട്ടി...
ഒട്ടുമിക്ക എല്ലാവരുടെയും പേരെന്റ്സ് അവിടെ വന്നിരുന്നു....
വൈഭവിന്റെ കൂടെ വന്നത് കൃഷ്ണൻ ആയിരുന്നു.. അധ്യാപകരുടെ അടുത്ത് നിന്നെല്ലാം മകനെ പറ്റി നല്ലത് കേട്ടപ്പോൾ അയാളുടെ കണ്ണുകളിലും അവനെ കുറിച്ചോർത്തു അഭിമാനം നിറഞ്ഞു..
തന്നോട് ചേർത്തു പിടിച്ചു...
ടീച്ചർ : വൈഭവും ആരവും തമ്മിൽ ഒന്ന് സ്ഥാനത്തിന്നായി കട്ട മത്സരമാണ്...
വൈഭബ് : അങ്ങനെ ഒന്നുമില്ല ടീച്ചർ...
കൃഷ്ണൻ : മത്സരത്തിന്റെ ആവിശ്യം ഇല്ലാലോ.. അവനെ കൊണ്ടു പറ്റുന്ന പോലെ അവൻ പഠിക്കും.... ബാക്കി എല്ലാവരും അങ്ങനെ തന്നെ...