സമയം കടന്നു പോയി.. വൈഭവിന്റെ നെഞ്ചിൽ ചാരിയിരുന്നു അവൾ എപ്പോഴോ ഉറക്കത്തിലേക്കു ആണുപോയിരുന്നു... ശ്വാസത്തിന്റെ ഏറ്റക്കുറച്ചിലും, അവളിലെ വെപ്രാളവും എല്ലാം നിലച്ചപ്പോൾ വൈഭവിനും അത് മനസിലായി....
പതിയെ വളരെ ജാഗ്രതയോടെ... ഒരു കുഞ്ഞിനെ അമ്മ കിടത്തും പോലെ ...അവളെ ബെഡിലേക്കു കിടത്തു...
നെറ്റിയിൽ പതിയെ തലോടി.. അവളുടെ നെറുകയിൽ ഒരു മുത്തവും സമ്മാനിച്ച് അവൻ പുറത്തേക്കിറങ്ങി....
ആദിയോടും സാന്ദ്രയോടുമൊപ്പം ഹരിയും ആ സമയം അവിടെയുണ്ടായിരുന്നു...
വൈഭവിനെ കണ്ടതും ഹരി ചെറുതായൊന്നു ചിരിക്കാൻ ശ്രെമിച്ചു... അവൻ തിരിച്ചും...
ഹരി : ഭാഗ്യ ചേച്ചിക്ക്....
വൈഭവ് : കുഴപ്പമൊന്നുമില്ല... ചെറുതായി ഒന്ന് പേടിച്ചിട്ടുണ്ട്.... നിനക്ക് എന്തെങ്കിലും...??
ഹരി : ഏയ്.. ഇല്ല ചേട്ടാ ഞാൻ ഓക്കെ ആണ്...
ഹരി : നമുക്ക് ഒരു പോലീസ് കംപ്ലയിന്റ് കൊടുത്താലോ....??
ഹരി ചെറിയൊരു സംശയത്തോടെ അത് ചോദിച്ചു, എന്നാൽ അവരെ എന്തുചെയ്യണം എന്നു വൈഭവ് നേർത്തെ പദ്ധതി തയാറാക്കി കഴിഞ്ഞിരുന്നു...
വൈഭവ് : അത് വേണ്ട....
വൈഭവിന്റെ ആ മറുപടി ഹരിയെ അക്കെ വല്ലാതെയാക്കി, ഇങ്ങനൊരു പ്രതികാരം അവൻ വിചാരിച്ചതേയില്ല...
വൈഭവ് : ഇപ്പോ അതിന് സമയം ആയിട്ടില്ല ഹരി... ആദ്യം അവൾ ഒന്ന് ഓക്കെ ആവട്ടെ... എണിറ്റു തീരുമാനിക്കാം ബാക്കി ഏതു വേണമെന്ന്....
സമയം കടന്നുപോയി കൊണ്ടിരുന്നു... മഴ ഇടക്കൊക്കെ ശാന്തമായ ശേഷം പലവട്ടം തിമിർത്തു പെയ്തു...
ബാക്കിയുള്ളവർ എല്ലാം അവർ അവരുടെ വീടുകളിലേക്കു മടങ്ങിപോയിരുന്നു...
ഇവിടെ ഇപ്പോൾ വൈഭവും ഭാഗ്യയും മാത്രം....
മെല്ലെ ഉറക്കംഎണിറ്റു കണ്ണുകൾ തുറന്നു, ബെഡിലേക്കു ചാരിയിരുന്നു അവൾ....
ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ... ഒട്ടും വിശ്വസിക്കാൻ പറ്റാത്തൊക്കെ നടന്നതിന്റെ അമ്പരപ്പ്.... എല്ലാം ഒരുമിച്ച് ഉൾകൊള്ളാൻ പറ്റുന്നേയില്ല...