എന്തോ സ്വപനം കണ്ടതുപോലെ ലക്ഷ്മി ഉറക്കത്തിൽ നിന്നു ഞെട്ടിയെഴുനേറ്റു... അവൾക്കു തൊട്ടരുകിൽ ബെഡിൽ ചാരിയിരുന്നു പുസ്തകം വായിച്ചുകൊണ്ടിരുന്ന കൃഷ്ണനും ഇതു കണക്കെ അവൾക്കാരുകിലേക്കു ചേർന്നിരുന്നു...
കൃഷ്ണൻ : എന്താടോ.. എന്തുപറ്റി തനിക്...
ലക്ഷ്മി : ഒരു സ്വപനം... വല്ലാത്തൊരു സ്വപനം...
കൃഷ്ണൻ : അഹ് പണിക്കരു പറഞ്ഞതെല്ലാം ആലോചിച്ചു കിടന്നതുകൊണ്ടായിരിക്കും.. ഇ ദുസ്വപനം ഒകെ കണ്ടത്...
ലക്ഷ്മി : അറിയില്ല.... നമ്മടെ മക്കൾക്ക് എന്തോ അപകടം സംഭവിച്ചു എന്നൊരു തോന്നൽ...
കൃഷ്ണൻ : എന്തിനാ നീ ഇങ്ങനെ ഭയക്കുന്നത് ... വൈഭവിനെ ഞാൻ കുറച്മുൻപ് കൂടെ വിളിച്ചതേയുള്ളു... അവർക്ക് കുഴപ്പമൊന്നുമില്ല...
ലക്ഷ്മി : മ്മ്മ്...
മനസില്ല മനസോടെയാണെങ്കിലും കൃഷ്ണന്റെ വാക്കുകളിൽ സംതൃപ്തി പ്രകടിപ്പിക്കാൻ ശ്രെമിച്ചു ലക്ഷ്മി...
അപ്പോഴേക്കും അവരുടെ മുറിയിലേക്കു മാളവിക കടന്നു വന്നിരുന്നു..
മാളു : തലവേദന ആണെന്നു പറഞ്ഞു വന്നിട്ടു ഇവിടെ ഇങ്ങനെ ഇരിക്കുവാന്നോ...
കയ്യിലുണ്ടായിരുന്ന ചൂട് ചായ അവർക്കു നേരെ നീട്ടികൊണ്ടവൾ ചോദിച്ചു..
കൃഷ്ണൻ : ലച്ചു ഒരു സ്വപനം കണ്ടു... വൈഭവിനും ഭാഗ്യക്കും എന്തോ അപകടം പറ്റിയെന്നോ.. അങ്ങനെയൊക്കെ..
മാളു : അത് അമ്മ ഓരോന്ന് ആലോചിച്ചു കിടന്നതുകൊണ്ടാവും.... കിടക്കാൻ പോകുന്നതിനു മുബും എന്നോട് ഇതൊക്കെ തന്നെയാ പറഞ്ഞെ..... തറവാട്ടിൽ പോണം, എല്ലാവർടേം പേരിൽ അവിടെ എന്തോ പൂജ ചെയ്യണം എന്നൊക്കെ...
കൃഷ്ണൻ : അഹ്.. അത് കൊള്ളാലോ.. ഇതിന്റെ ഇടക്ക് അതും തീരുമാനിച്ചോ.. കിച്ചു ഇവിടെ ഉണ്ടായിരുന്നെങ്കിൽ നിന്നെ ഇപ്പോ കളിയാക്കി കൊന്നനെ അവൻ.. പ്രൊഫസർ ഹോമം ചെയ്യാൻ പോകുന്നു എന്നും പറഞ്ഞു...
ലക്ഷ്മി : മം.. നിങ്ങൾക് അങ്ങനൊക്കെ പറയാം.. ഇതൊക്കെയാണെന്ന് പറഞ്ഞാലും സ്വന്തം കുടുംബത്തിൽ ഒരുഅപത്തു വന്ന ആദ്യം വിളിക്കുന്നത് ഈശ്വരനെ തന്നെയാണ്...