അന്നേ ദിവസം രാത്രി മുറിയിലേക്ക് അവൾ വരുന്നത് കാത്തു ഇരുന്നു അവൻ.. പക്ഷെ പതിവിലും താമസിച്ചിട്ടും അവളെ കാണാത്തയായപ്പോൾ അവൻ റൂമിനു വെളിയിക്കിറങ്ങി, ഒന്ന് എത്തിനോക്കി...
പക്ഷെ അവളെ കണ്ടില്ല...
സ്റ്റേർ കേസ് വരെ നടന്നെത്തി അവൾ വരുന്നതും നോക്കി വൈഭവ് അവിടെ കുറച്ച് നേരം കാത്തുനിന്ന്....
യെദു : നി എന്താ ഇവിടെ നിന്നു കഥകളി കളിക്കുന്നെ...
യെദുവിന്റെ ശബ്ദം കേട്ടതും ഞെട്ടി തരിച്ചു പിന്നിലേക്കു നോക്കി വൈഭവ്...
യെദു : ഞാൻ അഹ്ടാ... നി എന്താ ഇത്ര പേടിക്കുന്നെ...??
വൈഭവ് : പേ.. പേടിയോ.. എനിക്കോ.. എന്തിന്... ചേട്ടൻ ഇങ്ങനെ പെട്ടന്ന് പിന്നിൽ നിന്നു വിളിച്ചപ്പോ ഞാൻ...
യെദു : മം.. മതി.. മതി...
വൈഭവ് പിന്നെയും സ്റ്റൈർകേസിൽ നിന്നു താഴേക്കു നോക്കുന്നു...
യെദു : കാത്തിരിന് കാത്തിരുന്നു ബുദ്ധിമുട്ടേണ്ട... അവിടെ അമ്മയും മരുമക്കളും എന്തോ കാര്യമായ ചർച്ചയിലാണ്... ഇപ്പോഴെങ്ങും വരുമെന്ന് തോന്നുന്നില്ല...
ഒരു നെടുവീർപ്പോടെ യെദു പറഞ്ഞു...
വൈഭവ് : ചേട്ടനും...?
യെദു : മം... ഞാൻ ചെന്നു നോക്കി... അവിടെ ഭയങ്കര സംസാരമാണ് 3 പേരും കൂടെ...
വൈഭവ് : എന്ന.. റൂമിലേക്ക് പോവല്ലേ...
യെദു : മം.. അതാണ് നല്ലത് നി ചെല്ല്...
പിന്നെ ഒട്ടും താമസിച്ചില്ല... വൈഭവ് അവിടെ നിന്നു പോയിരുന്നു... യെദു തികച്ചും ആവിശ്വാസതയോടെ വൈഭവിനെ തന്നെ നോക്കി നിന്നു....
മുമ്പിൽ കിട്ടുന്നവരെ എല്ലാം കടിച്ചു കീറുന്ന സ്വഭാവമായിരുന്നു.. ആ അവന്നിലാണ് ഇങ്ങനെ ഒരു മാറ്റം...യെദു : ഒരു കല്യാണം കഴിച്ച ഇങ്ങനെയൊക്കെ മാറുവോ മനുഷ്യർ....
ഇതേ സമയം താഴേ ലിവിങ്റൂമിൽ കാര്യമായ ചർച്ചകൾ നടക്കുവാണ് വേറൊന്നുമല്ല കുറച്ച് ദിവസം കഴിഞ്ഞാൽ ലക്ഷ്മിയുടെ തറവാട്ടിലേക്കു പോകുവല്ലോ... അവിടുത്തെ വിശേഷങ്ങളാണ്...