24

1K 169 206
                                    

എന്തോ ഓർത്തപോലെ വൈഭവ് ഉറക്കത്തിൽ നിന്നു ഞെട്ടിയെഴുനേറ്റു... നെറ്റിയിൽ വിയർപ്പു പൊടിഞ്ഞിട്ടുണ്ട്.... മുഖംമോന്നു അമർത്തി തുടച്ചു അവൻ ...

പിന്നിലേക്കു സഞ്ചാചിരിച്ച തന്റെ മനസ്സിന് അവൻ ഒരുവിധം കടിഞ്ഞാൺ ഇട്ടു നിർത്തി...

മുറിയിലാകെ ഇരുട്ടാണ്.... കയ്യെത്തിച്ചു സ്വിച്ച്ബോർഡിൽ, ഡിം ലൈറ്റ് ഇന്റെ സ്വിച്ച് ഇട്ടു...

അഹ് മുറിയിൽ വളരെ നേരിയ ഒരു വെട്ടം പടർന്നു...

അത് അറിഞ്ഞത് കൊണ്ടാവാം.. നിദ്രയിലായിരുന്ന അവളൊന്നു അനങ്ങി.... പുതപ്പു നെഞ്ചോടു ചേർത്തു അടുപ്പിച്ചു...

വൈഭവിന്റെ കണ്ണുകൾ ക്രമേണ അവളിലേക്കു നീണ്ടു...

എത്രയോ രാത്രികളിൽ അവന്റെ ഉറക്കം കെടുത്തിയവൾ... ഇന്ന് സുഗമായി തന്റെ അരികിൽ കിടന്നുറങ്ങുന്നു...

ഹെയ്ദ്രബാഡിൽ ജീവിച്ചിരുന്നപ്പോൾ പോലും മനസ്സിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. അവൾ കഴിച്ചു കാണുവോ, ഉറങ്ങിയിട്ടുണ്ടാവുമോ... ആരെങ്കിലും അവളെ ഉപദ്രവിക്കുമോ... അങ്ങനെ ഒരുപാട് ചിന്തകൾ തന്നെയായിരുന്നു മനസ്സിൽ...

ബെഡിലേക്കു കിടന്നു തന്റെ സൈഡിലേക്കി തിരിഞ്ഞു കിടക്കുന്നവളെ അവൻ നോക്കി...

കാറ്റത്തു പറനിറങ്ങിയ അവളുടെ കുഞ്ഞു മുടിയിഴകൾ അഹ് മുഖത്തങ്ങിങ്ങായി വീണുകിടക്കുന്നു....

വൈഭവ് വളരെ ശ്രദ്ധയോടെ അവന്റെ കൈവിരലുകൾ കൊണ്ട് അവളുടെ മുടിയിഴകൾ പിന്നിലേക്കു ഒതുക്കിവെച്ചു...

ഭാഗ്യയുടെ വലത്തേ കണ്ണിനോട് താഴേ കവിളിനോട് ചേർന്ന് കാണപ്പെടുന്ന ഒരു കുഞ്ഞു മറുക്, അതിലവന്റെ കണ്ണുകൾ ഉടക്കി ... വൈഭവിന്റെ കൈകൾക്ക് അവയിലേക്ക് സഞ്ചാരിക്കാൻ അധികം സമയം വേണ്ടിവന്നിരുന്നില്ല...

മൃദുവായി അതിലൊന്ന് തൊട്ടു, അവളുടെ കവിളിൽ ഒന്ന് തലോടി..... ഒരു ചെറു പുഞ്ചിരി അവന്റെ ചുണ്ടിൽ നിറഞ്ഞു...

എന്നാൽ ഭാഗ്യശ്രീ ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിൽ ആയിരുന്നു...

എത്ര നേരം അവളെ അങ്ങനെ നോക്കി കിടന്നുവെന്ന് അവൻ അറിയില്ല.. പക്ഷെ എന്തുകൊണ്ടോ അവളിൽ നിന്ന് കണ്ണെടുക്കാൻ  അവനു സാധിക്കാത്തത് പോലെ.. ഒരു പക്ഷെ ഒരുപാട് കാലത്തിനു ശേഷം അഹ് പഴയ കാലം ഒരു ഇഞ്ചുപോലും മായാതെ അവന്റെ മുമ്പിൽ തെളിഞ്ഞു നിന്നത് കൊണ്ടാവാം...

PranayavarnamWhere stories live. Discover now