ഏകദേശം ഒന്നര മണിക്കൂർത്തെ യാത്രക്ക് ശേഷം. ബാംഗ്ലൂർ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തു.
കയറുമ്പോൾ ഉണ്ടായിരുന്നത് പോലെ തന്നെ ഒരു turbulance അനുഭവപ്പെട്ടതും ഭാഗ്യ അവന്റെ കൈയിലേക് മുറുക്കെ പിടിച്ചു.
പിടിച്ചതിന് ശേഷം ആണ് അവൻ അത് ഇഷ്ടമാകുവോ എന്ന് അവൾ ഓർത്തത്. ഒരു ഭയത്തോടെ അവനെ തലയുയർത്തി നോക്കിയപ്പോൾ അവൻ അത് ശ്രെദ്ധിച്ചിട്ടു പോലും ഇല്ലാത്ത രീതിയിൽ ആണ് ഇരിക്കുനത്.
Flight ലാൻഡ് ആകുന്നതിനൊപ്പം അവന്റെ കയ്യിലുള്ള അവളുടെ പിടിമുറുക്കിയിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു ഇരുന്നുപോയി.
വൈഭവ് : ഇങ്ങനെ കണ്ണടച്ച് ഇരിക്കാൻ ആണെങ്കിൽ നീ എന്തിനാ എന്റെ കൂടെ വന്നത്....
ഭാഗ്യ : ഏഹ്..
കണ്ണുതുറന്നു അവൾ അവനെ നോക്കി...
വൈഭവ് : എഴുനേറ്റു വാടി..
വൈഭവ് കൈവിടുവിപ്പിച്ചു എഴുന്നേറ്റത്തും, അവളും അവനോപ്പം തന്നെ എഴുനേറ്റു..
അവന്റെ പുറകെ ഒരു നിഴൽ പോലെ അവൾ നടന്നു.
എയർപോർട്ടിൽ നിന്ന് ചേകിങ് എല്ലാം കഴിഞ്ഞു luggageum ആയി അവർ പുറത്തേക് ഇറങ്ങി.
ഭാഗ്യ അപ്പോഴും അവനു പിന്നാലെ തന്നെ undu. അത്യാവശ്യം നല്ല രീതിയിൽ തന്നെ എയർപിർട്ടിൻ വെളിയിൽ തിരക്കുണ്ടായിരുന്നു.
യാത്രയാകാൻ പോകുന്നവരും, യാത്രക് ശേഷം തിരിക്കെ സ്വന്തം നാട്ടിൽ എത്തിയവരും.. അവരടെ കുടുംബങ്ങളും.. അങ്ങനെ ഒട്ടനവധി ആളുകൾ.
Luggage ഒരു sideilek ഒതുക്കിവെച്ചു വൈഭവ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ആരെയോ വിളിക്കുവാണു. ഭാഗ്യ തിരക്ക് കണ്ടതും അവനോടു കുറച്ചു കൂടെ അടുത്ത് നിന്ന്.
ഒരു കൈയിൽ phoneum പിടിച്ചു അങ്ങോട്ടും ഇങ്ങോട്ട് നോക്കുന്ന വൈഭവിന്റെ മറ്റേ കൈയിൽ പിടിച്ചു നിൽക്കണം എന്ന് അവൾ ആഗ്രഹിച്ചു.. മനസ് കൊതിച്ചു, അഹ് തിരക്കിൽ എവിടെയെങ്കിലും താൻ പിന്നെയും ഒറ്റപെട്ടു പോകുവോ എന്ന് അവൾ ഭയന്നു.
തിരക്കിനിടയിൽ ആരോ വന്നു തട്ടിയതും, വൈഭവിന്റെ ദേഹത്തേക് ആണ് അവൾ ചാഞ്ഞു വീണതും, അവനെയും തട്ടി നിലത്തേക് വീഴാൻ പോയ ഭാഗ്യയെ പെട്ടന് ഉണ്ടായ ഒരു instinctil വൈഭവ് പിടിച്ചു നിർത്തു.