നിലായില്ല കയത്തിലേക്കു മുങ്ങിത്താഴുമ്പോൾ എന്തൊക്കെയോ അടകിപിടിക്കാനുള്ള വെമ്പാലും വെപ്രാളംവുമായിരുന്നു ഭാഗ്യക്കു.... ആ വെള്ളത്തിൽ അവൾ ഒരു പിടിവള്ളികായി പരത്തി.... ആ ഒരു നിമിഷത്തിൽ പലയോർമകളും അവളുടെ മനസ്സില്ലോടെ കടന്നുപോയി....
ശ്രീനിലയത്തിൽ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ തന്നെക്കൊണ്ടാവുന്ന രീതിയിൽ അവളെ ചേർത്തുപിടിച്ച സാന്ദ്ര ചേച്ചി....
സാന്ദ്രക്കു പകരം കല്യാണവേഷം എടുത്തണിഞ്ഞ നാൾ അവൾക്കു സ്വന്തമായ കുടുംബം... സ്വപ്നത്തിൽ പലപ്പോഴായി മിന്നിമഞ്ഞ അമ്മയുടെ സ്നേഹവും അച്ഛന്റെ കരുതലും....
കൂടെ ചേർത്തുപിടിച്ച സ്വന്തം അല്ലാതിരുന്നിട്ടുകൂടെ കൂടപ്പിറപ്പുകൾ ആയവരും......
പിന്നേ അവളുടെ ജീവനായ അഭിയും.... നഷ്ടപ്പെട്ടു എന്നുതോന്നിയ അവനെ അവൾക്കുമുമ്പിൽ കൊണ്ടുവന്നു നിർത്തിയത് ഇങ്ങനെ പാതിയിൽ വീണ്ടും തട്ടിപ്പറിക്കാനായിരുന്നോ.....
അവർ എല്ലാവരുമുള്ള മനോഹരമായ ഒരുപാട് നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി.....പത്തിയെ ആ ഓർമകളിൽ അവളും അഴങ്ങൾ കണ്ടു.....
ശരീരത്തിന്റെ ഭാരം കുറഞ്ഞതുപോലെ.... കുളത്തിലെ വെള്ളത്തിന്റെ ഓലങ്ങളിൽ ആവൾ ആദിള്ളയുന്നതുപോലെ അവൾക്കു അനുഭവപ്പെട്ടു.... അരക്കുചുറ്റും എന്തോഒന്നു വലിഞ്ഞു മുറുകുന്നു.... പക്ഷെ തടുക്കാൻ ആവുന്നില്ല... ശക്തിയില്ല... അവൾ തളർന്നുപോയിരുന്നു......
കുലപ്പടവിലേക്കു അവളെ വലിച്ചു കയറ്റുകയായിരുന്നു അവൻ....അവന്റെ ഹൃദയത്താളം അവനു കേൾകാം, അത്രത്തോളം ഭയം നിറഞ്ഞു അവൻ കണ്ട കാഴ്ച്ചയിൽ....
ആരവിനെയും സന്ദീപിനെയും കണ്ടാശേഷം ആദിയെ വിളിക്കാന്നായി ഫോൺ അന്വേഷിച്ചപ്പോഴാണ് അവനു മനസിലായത് കുളത്തിൽ ഇറങ്ങുന്നതിനു മുമ്പു അത് മാറ്റിവെച്ചൊരുന്നു എന്നു... അതെടുക്കാനായി വന്നതായിരുന്നു അവൻ....
എന്നാൽ തനിക്ക് പ്രിയപെട്ടവൾ അവിടെ ജീവനു വേണ്ടു മല്ലിടുന്നത് കണ്ടപ്പോൾ ഒരുമാത്ര അവൻ നിഛലയിപ്പോയി...നിമിഷ നിരാംകൊണ്ട് തന്നെ വർഷങ്ങൾക്കു മുമ്പു നടന്ന ആ സംഭവം അവന്റെ കണ്ണുകളിലേക്കു ഇരച്ചുകയറി... അവളെ രക്ഷിക്കാനാവാതെ നിസ്സഹനായി നോക്കി നിൽക്കേണ്ടി വന്ന അവസ്ഥ.... പിന്നീട് ദാ ഇപ്പോഴും അവൻ അതെ പ്രതിസന്ധിയിൽ... എന്നാൽ അവളെ ഒന്നിനും വിട്ടുകൊടുക്കാതെ കൂടെ ചേർത്തുപിടിക്കാൻ ഇന്ന് അവൻ ശക്തിശാലിയാണ്......