രേണുകയോട് സംസാരിച്ചതിന് ശേഷം വൈഭവ് നേരെ എത്തിയത് അവന്റെ മുറിയിൽ ആണ്. വാതിൽ തുറന്നു അകത്തു കയറിയ അവനെ കണ്ടതും സോഫയിൽ ഇരുന്നിരുന്ന ഭാഗ്യ എഴുനേറ്റു.
വൈഭവ് : നി എന്തിനാ എന്നെ കാണുമ്പോ കാണുമ്പോ ഇങ്ങനെ ഞെട്ടുന്നത്...
ഭാഗ്യ : അത്....
വൈഭവ് : നിന്റെ കള്ളത്തരങ്ങൾ എല്ലാം എനിക്ക് അറിയാം.. എന്നുവെച്ചു അത് എന്റെ വീട്ടുകാരുടെ മുമ്പിൽ വിളിച്ചു പറയത്തക്ക മണ്ടൻ അല്ല ഞാൻ...
ഭാഗ്യ അപ്പോഴും അവൻ പറയുന്നത് എന്താണ് എന്ന് മനസിലാവാതെ അവനെ തന്നെ നോക്കി നിന്ന്.
വൈഭവ് : ഇങ്ങനെ ഒരുത്തിയെ വൃന്ദവനത്തിലേക് കയറ്റികൊണ്ട് വന്നതും എന്റെ തെറ്റ് തന്നെ.... വല്ലവരുടേം ഒകെ കൂടെ കിടന്നു അഴിഞ്ഞടിയ നിന്നെ പോലൊരുത്തിക് വേണ്ടി ഞാൻ സംസാരിക്കേണ്ടിവന്നലോ എന്നോർക്കുമ്പോ എന്റെ നാവു പിഴുതുകളയാൻ തോന്നുവാ...
അധിയായ ദേഷ്യത്തോടെ വൈഭവ് അത് പറഞ്ഞപ്പോൾ ഭാഗ്യയുടെ ഉള്ളിലും പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന തോന്നി.
എന്നും മറ്റുള്ളവരിൽ നിന്ന് കൂത്തുവാക്കുകൾ കേട്ടിട്ടുണ്ട്, പക്ഷെ ഇതുവരെ ആരും എന്റെ സ്വഭാവത്തെ ചോദ്യം ചെയ്തിട്ടില്ല. ഉള്ളിൽ ഒതുക്കി വെച്ചതെല്ലാം അഹ് നിമിഷം പുറത്തേക് വന്നു..
ഭാഗ്യ : മതി...
അവളുടെ അഹ് വാക്കുകളിൽ എന്തോ ഒരു ഉറപ്പ് ഉള്ളതായി വൈഭവിന് അനുഭവപ്പെട്ടു.
ഭാഗ്യ : ശെരിയാ.. നിങ്ങളെ പോലെ ഒരാൾക്കു ചേർന്നത് അല്ല ഞാൻ.. അതറിഞ്ഞു കൊണ്ട് തന്ന ഇപ്പോ ദഈ നിമിഷം വരെ.. ഞാൻ......പണവും പ്രതാപവും.. പഠിപ്പും ഒന്നുമില്ല.... ഈ വീടിന്റെ ഉള്ളിലേക്കു എത്തി നോക്കാൻ പോലും...യോഗ്യതയില്ല...
ഇടറുന്ന ശബ്ദത്തോടെ അവൾ പറയുന്നത് ഒരു നിമിഷത്തേക് എങ്കിലും വൈഭവിന് കേട്ടു നിൽക്കേണ്ടി വന്നുപോയി.
ഭാഗ്യ : പക്ഷെ.. സ്വന്തം അഭിമാനം വിറ്റ് ജീവിച്ചിട്ടില്ല... ഇനി.. അങ്ങനെ എന്തേലും ചെയേണ്ടി വന്ന ഈ ജീവിതം അവസാനിപ്പിക്കാൻ എനിക്ക് ഒരു മടിയും ഇല്ല.