വൃന്ദവാനം വീടിനു പടികയറുന്നത് അവരെ വൈഭവിന്റെ കണ്ണുകളിൽ അവളിൽ മാത്രംമായിരുന്നു. ആ യാത്രയിൽ ഉടനീളം ഭാഗ്യ ഒരു വട്ടംപോലും അവനിലേക്കു തന്റെ മിഴികൾ പായിച്ചില്ല, എന്തൊക്കെയോ ചിന്തയിൽ മുഴുകി നിൽക്കുന്ന അവളെ കണ്കെ അവന്റെ ഹൃദയം വിങ്ങിപൊട്ടി....
രാവിലെ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ സമയത്തും അവളോട് സംസാരിക്കാൻ ചെറിയൊരു ശ്രെമം നടത്തിയിരുന്നു എന്നാൽ അതിന് മുഖം തരാത്തതുപോലെ അമ്മയോട് ചേർന്നായിരുന്നു അവൾ സദാസമയവും...
ഉച്ചയ്ക്ക് മുമ്പായി എത്തിയത് കൊണ്ടുതന്നെ എല്ലാവരും അവർ അവരുടെ മുറിയിലേക്ക് പോയിരുന്നു യാത്രയുടെ ഷീണം എല്ലാവരെയും ആസ്വസ്തമാക്കിയിരുന്നു....
ഭാഗ്യയും മാളുവും മുകളിലേക്കു കയറി...
മാളു : എന്താ നിന്റെ മുഖം വല്ലാതെയിരിക്കുന്നെ...??
യാത്രയിൽ ഉടനീളം തോന്നിയ സംശയം അവളോട് തന്നെ ചോദിച്ച് അവസാനിപ്പിച്ചു...
ഭാഗ്യ : ഒന്നുമില്ല മാളുവെച്ചി....
എന്നാൽ അവളുടെ ആ മറുപടി കേട്ടു പോകുവാൻ മാളു തയാറായിരുന്നില്ല...
മാളു : തറവാട്ടിൽ വെച്ചു നടന്നതൊക്കെ ഓർത്താണോ.... ആരും മനസ്സിൽ പോലും വിചാരിക്കാത്തതാണ് നടന്നത്.... അമ്മു, അവൾ അങ്ങനെയൊക്കെ ചെയ്യുമെന്ന്..... എല്ലാം ഒരു ദുസ്വപ്നം പോലെ കണ്ടു എന്റെ മോൾ മറന്നേക്കൂ...
സംഭവിച്ചതൊന്നും മറക്കാൻ അത്ര എളുപ്പമല്ല എന്നറിയാമെങ്കിലും അങ്ങനെയൊരു ആശ്വാസം വാക്കു പറയാനെ മാളുവിന്നപ്പോൾ സാധികുമായിരുന്നുള്ളു....
മാളു : നല്ല ഷീണം കാണും നീ പോയി റസ്റ്റ് എടുത്തോ.... ഇന്നത്തെ ജോലിയൊക്കെ ഞാൻ അമ്മയും കൂടെ ഒതുക്കികൊള്ളാം...
പൊതുവേ അങ്ങനെയൊക്കെ ആരെങ്കിലും പറഞ്ഞാൽ എതിർക്കുന്ന കുട്ടത്തിലാണ് ഭാഗ്യ പക്ഷെ ഇവിടെ എല്ലാം ഒരു സമ്മതത്തിൽ ഒതുക്കിയുള്ള അവളുടെ യാത്ര മാളുവിനെ വീണ്ടും അസ്വസ്ഥയാക്കി...
മാളു റൂമിലേക്ക് കയറി തൊട്ടു പിന്നാലെ തന്നെ യെദുവും എത്തിയിരുന്നു. റൂമിലെത്തി വസ്ത്രം പോലും മാറാതെ ബെഡിൽ തന്നേയിരിക്കുന്ന മാളുവിനെ കണ്ടതും യെദുവും അവളുടെ ആരുകിലയിൽ ഇരുന്നു...