സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെയായിരുന്നു വൈഭവിന് തോന്നിയത്.. മനസെപ്പോഴോ പഴയ കാലത്തിലേക്കു സഞ്ചരിച്ചു തുടങ്ങിയിരുന്നു.....
ഏകദേശം പതിമൂന്ന് പതിനാല് വർഷം പിന്നോട്ടുള്ള യാത്ര... അച്ഛനും അമ്മയും ഒപ്പം ഹൈദരാബാദിൽ നിന്നും ഉള്ള തിരിച്ചുവരവ്....
സത്യത്തിൽ ഒട്ടും താല്പര്യമില്ലായിരുന്നു നാട്ടിലേക്കുള്ള ഈ വരവ്....
കൃഷ്ണ കുമാറിന്റെ ബിസിനനെസ്സ് സാമ്രാജ്യത്തിന്റെ അധപ്പധാനത്തിന്റെ ഒരു ഭാഗമായിരുന്നു നാട്ടിലേക്കുഉള്ള ഈ തിരിച്ചുവരവ്....
അച്ഛന് വീതമായി കിട്ടിയ വൃന്ദാവനം മാത്രനായിരുന്നു അന്ന് ഏക ആശ്വാസം...
ഹൈദരാബാദിൽ ബാക്കി ആവേശിക്കുന്നതൊക്കെ വിറ്റു പെറുക്കി, ജീവിതം ഒന്നിൽ നിന്നും തുടങ്ങാൻ വേണ്ടിയുള്ള ഒരു പലയാനം
ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്കു പറിച്ചു നടപ്പെട്ടതിന്റെയും, സാംസ്‌ക്രത്തിന്റെയും എല്ലാം വ്യത്യാസവും അവ ചെല്ലുതിയ സമ്മർദ്ദങ്ങളും... അതിനൊപ്പം ജീവിതത്തിൽ പലരെയും കണ്ടുമുട്ടിയതും അഹ് കൗമാര പ്രായത്തിൽ ആയിരുന്നു..
വല്ലാത്തൊരു വാശിയും എടുത്തു ചാട്ടവും ചോരത്തിളപ്പും നിറഞ്ഞൊരു കാലം... ആരോടും കയർത്തു സംസാരിക്കാൻ മനസ്സ് വെമ്പൽ കൊണ്ടൊരു കലകെട്ടം... എന്നാൽ ജീവിത സാഹചര്യങ്ങൾ വളരെ മോശമാണെന്നു അറിയാമായിരുന്നു...
നാട്ടിലേക്കു എത്തിയെങ്കിക്കും അച്ഛൻ നിരാശയിൽ ആയിരുന്നു... അത്രയും കഷ്ടപ്പെട്ടിട്ടുണ്ട് സ്വന്തമായി പടുത്തുയർത്തിയതൊക്കെ നഷ്ടമായപ്പോൾ . ആരോടും അധികം സംസാരമില്ല.. എല്ലാത്തിനോടും ഒരു മടുപ്പ്...
അച്ഛനെ ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല...
അമ്മയായിരുന്നു അന്ന് വീട്ടിലെ ചിലവൊക്കെ നോക്കിക്കൊണ്ടിരുന്നത്. നാട്ടിലേക്കു വരുന്നതിന് മുമ്പു തന്നെ അമ്മയുടെ പരിചയത്തിലുള്ള ഒരു കൂട്ടുകാരി വഴി അടുത്തൊരു കോളേജിൽ ടീച്ചർ ആയി ജോലി തരപ്പെടുത്തിയിരുന്നു....