ഒരാഴ്ചയോളം പിന്നെയും കടന്നുപോയി...
ബാംഗ്ലൂരിലെ തിരക്കിൽ നിന്നെല്ലാം മാറി തിരിക്കെ നാട്ടിലേക്കു പോവാൻ ഉള്ള തയാറെടുപ്പുകൾ ഇരുവരും തുടങ്ങി കഴിഞ്ഞിരുന്നു...ഭാഗ്യ അതിനുള്ള ഒരുക്കത്തിലാണ്... നാളെ രാവിലെയാണ് ഫ്ലൈറ്റ്.. അതിനു മുമ്പു തന്നെ എല്ലാം ഒരുകിവെക്കുകയാണ് അവൾ...
ഡ്രെസ്സുകൾ എല്ലാം ഒതുക്കി അവളുടെ ബാഗിലെക് വെച്ചുകൊണ്ടിരിക്കുന്നതിന് ഇടക്കാണ് വൈഭവ് ബാത്‌റൂമിൽ നിന്നും fresh ആയി ഇറങ്ങി വരുന്നത്...
ഒരു ട്രാക്ക്പാന്റ് മാത്രംമാണ് അവൻ ധരിച്ചിരുന്നത്, ഒരു കൈകൊണ്ടു നനഞ്ഞ തലമുടി ടവൽ കൊണ്ട് പതിയെ തോർത്തികൊണ്ട് പുറത്തിറങ്ങിയതും... നിലത്തിരുന്നു എല്ലാം അടുക്കി വെക്കുന്ന ഭാഗ്യയെയാണ് അവൻ കണ്ടത്...
ഒരു ചെറു പുഞ്ചിരിയോടെ അവൻ അവളെ നോക്കി... തന്നിൽ ആരുടെയോ ദൃഷ്ടി പതിയുന്നു എന്ന് അറിഞ്ഞതും അവൾ തലയൊന്നു പതിയെ ഉയർത്തി അവനെ നോക്കി...
അവന്റെ കണ്ണുകൾ അവളിൽ തന്നെയാണെന്ന് അറിഞ്ഞതും തല താഴ്ത്തി വീണ്ടും അവൾ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു....
വൈഭവ് അവളുടെ ഈ പ്രവർത്തി ഒരു ചെറു ചിരിയോടെ നോക്കി നിന്നുപോയി... അവനിലേക്കു പിന്നീട് അവളുടെ കണ്ണുകൾ, മനഃപൂർവം അതിന് അവസരം ഉണ്ടായിട്ടും തന്നെ നോക്കാതിരിക്കാൻ ശ്രെമിക്കുന്നവളെ കണ്ടു അവന്റെ ഉള്ളിലും ഒരു കുഞ്ഞി കുസൃതി വിടർന്നു....
വൈഭവ് അവൾക്കു ഒപ്പം താഴേക്കുയിരുന്നു, അവൾക്കാരുകിൽ നിന്നു പെട്ടി അവന്റെ അടുത്തേക്കു നീട്ടിവെച്ചു...
ഭാഗ്യ : വേണ്ട ഏട്ടാ.. ഞാൻ .. ഞാൻ ചെയ്തോളാം...
അപ്പോഴും ആ കണ്ണുകൾ അവനെ നോക്കിയില്ല...
വൈഭവ് : ശ്രീ... ഞാൻ ചെയ്യാം... നി എന്റെയടുത്തു ഇരിക്ക്... അത്രമാത്രം മതി...
പെട്ടിക്ക് മുകളിലായി ഇരുന്ന അവളുടെ കൈക്കു മുകളിലേക്കു അവൻ കൈകൾ വെച്ചു.. ഞെട്ടി പിടഞ്ഞു പോയിരുന്നു അവൾ അപ്പൊ... കണ്ണുകളുയർത്തി അവനെ നോക്കി...
ആഹ് കണ്ണുകളിൽ അവനു അത്ഭുതവും, സ്നേഹവും, വെപ്രാളവും എല്ലാം കാണാൻ സാധിക്കുന്നുണ്ട്...