തറവാട്ടിൽ നിന്നു കുറച്ച് അകലെയുള്ള കുളപടവിൽ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുകയാണ് കാർത്തിക്....
അവന്റെ കണ്ണിൽ എന്തിനോ, ചെറുതായയൊരു നവന് പടർന്നിരുന്നു... ആകാശത്തു പത്തിയെ ഇരുട്ട് വീണു തുടങ്ങി...
അധികം ജനസഞ്ചാരമില്ലാത്ത വഴിയായതുകൊണ്ട് തന്നെ അവിടമാകെ കാടുപിടിച്ച നിലയിലാണ്... തനിക്കാരുകിലായൊരു കൽപെരുമാറ്റം അറിഞ്ഞതും അവൻ തിരിഞ്ഞു നോക്കി...
കാർത്തിക് : നിങ്ങൾ എന്താ ഇവിടെ...??
യെദു : അത് തന്ന ഞങ്ങൾക്കും ചോദിക്കാനുള്ളത്...??
മുന്നോട്ടു നടന്നു യെദു കാർത്തിക്കിന്റെ അരികിലായി സ്ഥാനം പിടിച്ചു, അവന്റെ ഇടതുവശത്ത് വൈഭവും...
തോളിലൂടെ കൈയിട്ട് അവന്റെ രണ്ട് ചേട്ടന്മാരും അവനെ ചേർത്ത് ഇരുത്തി...
വൈഭവ് : വന്നപ്പോ തൊട്ടു നല്ല ഗ്ലൂമി ആണല്ലോ...
വൈഭവിന്റെ ചോദ്യം കേട്ടതും അവൻ ഒന്ന് വല്ലാതെയായി....
കാർത്തിക് : ഏയ്... അങ്ങനെയൊന്നുമില്ല... നിങ്ങൾക്കു തോന്നിയതാവും...
യെദു : ഞങ്ങൾ എല്ലാവർക്കും ഒരേപോലെ ഈ ഒരു കാര്യം തോന്നുവോ....?? നിന്റെ ഏട്ടത്തിമാർക്കും ഇതേ സംശയം ഉണ്ട്...
കാർത്തിക് : എനിക്ക്... എനിക്ക് അങ്ങനെ പ്രേശ്നങ്ങൾ ഒന്നുമില്ല... ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഞാൻ ആദ്യം നിങ്ങളോട് അല്ലേ പറയു....
വൈഭവ് : അങ്ങനെ തന്നെയാണ് ഞങ്ങളുടെ വിശ്വാസവും.... അത് നി തെറ്റിക്കാതിരുന്ന മതി....
അതിന് കാർത്തിക് മറുപടിയൊന്നും പറഞ്ഞില്ല... കാരണം എന്തെങ്കിലും ഒരു കള്ളത്തരം അവന്റെ വായിൽ നിന്നു വീണുപോയാൽ, ചിലപ്പോൾ അത് അവരുടെ ഉള്ളിൽ കൂടുതൽ സംശയം ഉണ്ടാകും എന്ന് അവനുറപ്പായിരുന്നു....
യെദു : ഇപ്പോ ഇവിടെ ഒകെ കാടുപിടിച്ചു പോയല്ലേ.....
വൈഭവ് : ശെരിയാ... നിനക്ക് ഓർമ്മയുണ്ടോ കാർത്തി പണ്ട് അച്ഛൻ നമ്മളെ മൂന്നുപേരെയും കൊണ്ടു നിന്തൽ പഠിപ്പിക്കാൻ ഇവിടെ കൊണ്ടുവന്നത്....