പ്രഭാത കിരണങ്ങൾ റൂമിലേക്ക് പതിയെ പതിച്ചതും... ഭാഗ്യയുടെ നിദ്രക്ക് തടസം വീണു തുടങ്ങിയിരുന്നു...
കിടക്കുന്ന കിടപ്പിൽ അവൾ തേല്ലോന്ന് അനങ്ങാൻ ശ്രെമിച്ചുവെങ്കിലും കഴിഞ്ഞില്ല...
പതിയെ കണ്ണുകൾ തുറന്നു നോക്കി....
വൈഭവിന്റെ വിരിഞ്ഞ നെഞ്ചിൻ ചൂടില്ലാണ് അവൾ മയങ്ങി കിടന്നതെന്നു തിരിച്ചറിഞ്ഞതും.. ഹൃദയമിടിപ്പ് വല്ലാതെ കുടി..
ഒരു നിമിഷം ഹൃദയം ഇടിക്കുന്നത് പുറത്ത് കേൾക്കുമോ എന്നുപോലും അവൾ ഭയന്നുപോയിരുന്നു...നേരിയൊരന്നകം അവളിൽ നിന്നു അറിഞ്ഞതുകൊണ്ടാവാം വൈഭവ് വീണ്ടും അവളെ തന്റെ നെഞ്ചോടു ചേർത്തു...
അവന്റെ ആ പ്രവർത്തിയിൽ അവളുടെ കണ്ണുകൾ ഒന്ന് വികസിച്ചു... അവനോടു ചേർന്നുകിടക്കുമ്പോൾ നാസികയിലേക്ക് തുളഞ്ഞു കയറുന്ന അവന്റെ ഗന്ധം എവിടെയൊക്കെയോ അവളെ തടഞ്ഞു നിർത്തുന്നതുപോലെ... അവളെ അടിമപ്പെടുത്തുന്നത് പോലെ...
അഹ് ഹൃദയത്തിന്റെ താളമിടിപ്പിൽ, തനിക്കായി ഒരിടം.. അവൾ ആഗ്രഹിച്ചു തുടങ്ങിയിരുന്നു... അത് ഇന്നോ ഇന്നലെയോ അല്ല.... ഭാഗ്യശ്രിയുടെ കഴുത്തിൽ വൈഭവ് കൃഷ്ണൻന്റെ പേരിലുള്ള താലി കയറിയതുമുതൽ തുടങ്ങിയ ആഗ്രഹമാണ്...
ഏതൊരു പെണ്ണിനെ പോലെ അവളും ആഗ്രഹിച്ചിരുന്നു... പക്ഷെ ഭയമാണ് സ്വപ്നം കാണാൻ... എല്ലാം തകർന്നു നിൽകുമ്പോൾ തനിക്ക് തുണയായി താൻ മാത്രമേ ഉണ്ടാകു എന്നാ ഭയം... അതവളെ പലപ്പോഴും തടഞ്ഞിരുന്നു....
പക്ഷെ ഇപ്പോൾ ഉള്ളിലെ ആഗ്രഹങ്ങൾക്കൊന്നും കടിഞ്ഞാൺ ഇടാൻ സാധിക്കാത്തത് പോലെ..
എന്നാൽ അതൊരിക്കലും അവന്റെ പണത്തോടും സമ്പത്തിനോടും അല്ല.. മറിച്ചു തന്റേത് എന്നു ചൂടികാണിക്കാൻ അവൻ എങ്കിലും കൂടെ ഉണ്ടാവണം എന്നു ഓർത്തുകൊണ്ട് മാത്രംമാണ്...
വൈഭവിന്റെ നെഞ്ചിൽ തലചായിച്ചു അവന്റെ ഒരുകൈ കൊണ്ട് അവളെ ചുട്ടിപിടിച്ചാണ് അവൻ കിടക്കുന്നത്.. ഇടകെപ്പോഴും അവളിലേക്കു തിരിഞ്ഞു മറു കൈയും ചേർത്തു അവളെ പുണർന്നു....
അവനിലേക്കു ഒന്നുകൂടെ അടുത്ത്.. ഇപ്പോൾ ഇരുവരും തമ്മിൽ ഒട്ടും തന്നെ അകലമില്ല...