പിന്നീട് അവൾക്ക് പിന്നാലെ ഉള്ള യാത്രയായിരുന്നു... അമ്പലത്തിലും, നടവഴിയിലും എല്ലാം അവൾക്ക് പിന്നാലെ ഒരു നിഴൽ മാത്രമായി...
പക്ഷെ വൈഭവ് അതും എൻജോയ് ചെയ്യുന്നുണ്ടായിരുന്നു....
പതിയെ പതിയെ അവന്റെ ഇഷ്ടങ്ങളും ശീലങ്ങളും മറന്നതും അവൻ അറിഞ്ഞു... പക്ഷെ എല്ലാത്തിനും കാരണം അവൾ ആണെന്ന് മാത്രം അവനറിയാം...
ആക്ഷൻ സിനിമകൾ മാത്രം കാണാൻ ഇഷ്ടപെട്ടിരുന്ന അവന്റെ മനസ്സിൽ പ്രണയം ചാലിച്ചെഴുതിയ സിനിമകളും ഇടംപ്പിടിച്ചു... അവരിൽ മിന്നിമയുന്ന ഭാവവെത്യാസവും, അവസ്ഥയും എല്ലാം അവനോടും വിളിച്ചു പറഞ്ഞു...
അവനും പ്രണയിക്കുവാണ്.....
ആർക്കും മറക്കാനാവാത്ത ജീവിതത്തിൽ ഉടനീളം നെഞ്ചിൽ കുടികൊള്ളുന്ന ആദ്യ പ്രണയം......
ദിവസം കുറച്ചായി അവളുടെ പിന്നാലെ ഉള്ള ഈ നടപ്പ് തുടങ്ങിയിട്ടെങ്കിലും അവൾ അവനെ ശ്രെദ്ധിച്ചതെ ഇല്ല എന്ന് പറയുന്നതാവും ശെരി...
നടക്കും വഴി തനിക്കെതിരെ വരുന്നവരെ നോക്കി ചിരിക്കുമ്പോഴും, തൊട്ടപ്പുറത്തും അപ്പുറത്തും വഴിയോരങ്ങളിൽ നടക്കുന്ന കാഴ്ചകൾ കാണുമ്പോഴും, പിന്നിലേക്ക് തിരിഞ്ഞു നോക്കാൻ അവൾ മറന്നുപോയിരുന്നു....
പുറകെ ഈ നിഴൽപോലെ ഉള്ള നടത്തം അവസാനിപ്പിക്കാൻ അവനും ഇതിനോടകം തീരുമാനിച്ചിരുന്നു......
അമ്പലത്തിൽ നിന്ന് ഇറങ്ങിയത്തും, പടികൾക് അടുത്തായി വെച്ചിരുന്ന പാൽ പത്രവുമായി അവൾ നടന്നു... അവൾ വരാൻ കാത്തിരുന്ന വൈഭവ് അവളെ കണ്ടതും, തന്റെ പാത്രവും എടുത്തു ഇറങ്ങി...
ഇടവഴിയിലെ ഒരു sideil നിന്നു അവളും മറ്റേ sideil നിന്നു അവനും, ഒത്തുചേരുന്ന അഹ് ഒറ്റവഴിയിലേക്ക് ഒരുമിച്ചു കയറി...
ഭാഗ്യ അവനെ ഒന്ന് നോക്കി... അവൻ തിരിച്ചു...
വൈഭവന്റെ കൈയിലെ പാൽപാത്രം കണ്ടപ്പോൾ അവനും പാൽ വാങ്ങാൻ വരുന്നതാണ് എന്ന് അവൾ ഉറപ്പിച്ചു...