പിന്നെയും പിന്നെയും അവളെ കണ്ടു... എല്ലാത്തവണയും ആ കുഞ്ഞു ഗേറ്റിനു മുമ്പിൽ നിന്നും അകത്തേക്ക് എത്തിനോക്കും... ആരെങ്കിലും വരുന്നത് കാണുമ്പോൾ തന്നെ ഒരു ഓട്ടമാണ്....
പക്ഷെ ഇതുവരെ വീട്ടിലുള്ള ആരും ഇങ്ങനെ ഒരു അതിഥിയെ കണ്ടിട്ടില്ല.. താൻ ഒഴിച്ച്..
പിന്നീട് ആവേഷമായിരുന്നു അവളെ കാണാൻ.. ഇടക്ക് ഒകെ ആൾ വരാതാകുമ്പോൾ മനസ്സിന് വല്ലാത്ത നഷ്ടം അനുഭവപ്പെടുന്നത് പോലെയും...
പരീക്ഷ ഒകെ തുടങ്ങിയ സമയത്ത് അമ്മയുടെ മേൽനോട്ടത്തിൽ ആയിരുന്നു ജീവിത ശയിലി മുഴുവൻ... എന്നത്തേക്കാളും നേർത്തെ എഴുത്തനേൽക്കണം... അധികം നേരം ഇരുന്നു പഠിക്കണം...
വീടും, അച്ഛനെയും ഞങ്ങളെ എല്ലാവരെയും ഒരേപോലെ നോക്കുന്നത് കൊണ്ടുതന്നെ അമ്മക്ക് ആവാതു ടെൻഷൻ എല്ലാം ഉണ്ടായിരുന്നു... അതുകൊണ്ട് പഴയ സ്വഭാവം എല്ലാം മാറ്റിവെച്ചു.. പഠിത്തത്തിൽ ശ്രെദ്ധ കേന്ദ്രികരിച്ചു... എങ്കിലും അവൾ വരുന്ന സമയം ആവുമ്പോൾ ആ ബാൽക്കണിയിൽ ഉണ്ടാവും ഞാൻ...
ദിവസങ്ങൾ കടന്നുപോയെങ്കിലും അവളെ കാണുന്നതിൽ മാത്രം ഇതുവരെ ഒരു മടുപ്പും തോന്നിയിരുന്നില്ല... ചിലപ്പോഴൊക്കെ ഹെയ്ദരാബാദ് ജീവിതം ഉപേക്ഷിച്ചു ഇങ്ങോട്ടേക്കു വന്നതു അവളെ കാണാൻ വേണ്ടിയാണെന്ന് ഉള്ള തോന്നൽ ആണ്...
രാവിലെ തന്നെ കിച്ചു നല്ല കളിയിൽ ആണ്.. അവധി ദിവസം ആയതുകൊണ്ട് തന്നെ യെദുവേട്ടന് പകരം അവനോപ്പം ഇന്ന് അമ്മയാണ്... അച്ഛനെയും ഓരോനൊക്കെ പറഞ്ഞു അമ്മ പുറത്തേക്കു ഇറക്കിയിരുന്നു...
പലരും എന്നോട് ചോദിച്ചിട്ടുണ്ട്... എന്തുകൊണ്ടാണ് അമ്മയോട് മാത്രം ഇത്രകൊരിഷ്ടവും ബഹുമാനവും എന്നു... അതിന് കാരണവും ഇതുതന്നേയാണ്.. ഈ ജീവിതത്തിലും അമ്മ happy ആയിരുന്നു.. അച്ഛനെ ഒരു നോട്ടംകൊണ്ടിപോലും അമ്മ കുറ്റപ്പെടുത്തിയിരുന്നില്ല...
3 പേരും നല്ല കളിയിൽ ആണ്.. ഇടക്കൊക്കെ അച്ഛന്റെ ചിരിയും അഹ് വീട്ടിൽ മുഴങ്ങി കേട്ടുതുടങ്ങി... എല്ലാം ശെരിയാകും എന്ന് സൂചന പോലെ...