chapter 6

215 34 3
                                    

Happy reading😊😊😊

ഞങ്ങൾ 12-C ഇല്ലേക്ക് കയറി.
ഇനി എന്തക്കെ കാണണം പടച്ചോനെ. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. രണ്ടും കല്പിച്ചു ഞങ്ങൾ സാറിന്റെ ഒപ്പം കയറി.

"Goooooood moorningg Sirrrr" സാധാരണ എല്ലാ  ക്ലാസ് പോലെ ഇവരും aa പാട്ടു പാടി.

"പാട്ട് പാടി കഴിഞ്ഞങ്കിൽ...ഇരുന്നോ.." സാർ പറഞ്ഞു.

എല്ലാവരും ഇരുന്നു.

"ഇതാരാ സാർ???" ഏതോ ഒരു അലവലാതി ചോദിച്ചതാണ്. ഓനെ...വേറെ ഒന്നും ചോദിക്കാൻ കണ്ടില്ലാ...

"ഇവന് ഒന്നും വേറെ പണിയില്ലേ.." സൽമാൻ സങ്കടം അടക്കാൻ ആവാതെ പറഞ്ഞു. ഭാഗ്യം സാർ കേട്ടില്ല.

"അവർ പഠിക്കാൻ വന്നത് ആടോ... താൻ അവരെ നോക്കണ്ട... "  സാർ പറഞ്ഞു.

അവൻ അവിടെ ഇരുന്നു. എല്ലാവരും ചിരിച്ചു.

"പടച്ചോനെ... സാർ ഹോംവർക് ചോയ്ക്കല്ലേ" ഞങ്ങൾ മൂന്നു പേരും ഒരേ സ്വരത്തിൽ പ്രാർത്ഥിച്ചു. 
ഞങ്ങൾ ഹോംവർക് ചെയ്യാണ്ട് നിന്നപ്പോ പോലും ഞങ്ങൾ എങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല.

"അക്ഷയ്... aa ബുക്സ് ഒക്കെ കല്ലെക്റ്റ് ചെയ്ത് ടേബിളിൽ വെക്ക്..." സാർ പറഞ്ഞു.

"ഞാൻ തലകറങ്ങി വീഴട്ടെ???" സൽമാൻ ചോദിച്ചു.

"ഞങ്ങളേ  ഒറ്റക്ക് ആക്കിയാൽ കൊല്ലം അന്നേ..." ഞാൻ പറഞ്ഞു.

"അതന്നെ..
നമ്മക് പൂരം കണ്ടിട്ട് പോവാ... ന്തായാലും ആർക്കും അറീല്ലല്ലോ നമ്മളാ ചെയ്തേ എന്ന്...നമ്മക് ഇവളെ ചാച്ചു നെ പണി കിട്ടണേ നേരിട്ട് കാണാലോ" ആയിഷ പറഞ്ഞു.

"എത്ര സിംപിൾ ayyt പറഞ്ഞ്..ഇക്ക് പേടിയവന്ന്..." സൽമാൻ പറഞ്ഞു.

"നമ്മൾ ചാച്ചുന് കൊടുത്ത പണി കൂടിപ്പോയഡാ???"  ഞാൻ ആയിരുന്നു അത്.

അപ്പോഴേക്കും ബുക്സ് എല്ലാം കല്ലെക്റ്റ് ചെയ്തു ടേബിളിൽ വെച്ചിരുന്നു. സാർ ചെയറിൽ ഇരുന്നു ഓരോ ബുക്സ് ആയി കറക്റ്റ് ചെയ്യാൻ ഇരുന്നു.

"ഫയാസ്..." ഫയാസിന്റെ ബുക്ക്‌ എടുത്തപ്പോൾ സാർ അവനെ വിളിച്ചു.
അങ്ങനെ ഓരോത്തിരെ വിളിച്ചു തുടങ്ങി.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now