അവൻ ഇത് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും അവിടെ നടന്നു.. ഞങ്ങൾ അവിടെ എത്തിയപ്പോൾ എല്ലാവരും എന്നെ നോക്കി എന്തോ പറയാൻ തുടങ്ങി. പിന്നെ ഞാൻ നോട്ടീസ് ബോർഡിൽ നോക്കിയപ്പോഴാ കണ്ടത്...
ഞെട്ടലോടെ ഞാൻ അത് നോക്കി നിന്ന്.. പടച്ചോനെ... notice boardന്റെ സെന്ററിൽ ആസാദിന്റെ diaryile പേജുകളായിരുന്നു.. അത് കണ്ടപ്പോൾ ഞാൻ തളർന്നു പോയി... അന്ന് ആയിഷ പറഞ്ഞത് പോലെ അവൻ എന്നെ പറ്റി എഴുതിയ പേജുകളായിരുന്നു അത് മുഴുവനും. അതിന്റെ മേലെ ഒരു ഹെഡിങ്ങും, "ഹെഡ്‍ബോയുടെ പ്രണയം പുറത്ത് ..."
"ഡാ ഇതാണ് അവന്റെ പെണ്ണ് ..." അവിടെ ഇണ്ടായ പലരും എന്നെ നോക്കി പറഞ്ഞു.
പെട്ടന്നാണ് ആ കൂട്ടത്തിനുളിൽ നിന്നും ആസാദ് വന്നത്. അവൻ ഒരു നിമിഷം ആ ബോർഡിൽ നോക്കി പിന്നെ എന്നെയും. പെട്ടന്ന് കയ്യ് എന്റെ നേരെ വീണു.. അവൻ എന്നെ അടിച്ചു. ഒരു നെഞട്ടലോടെ ഞാൻ അവനെ നോക്കി നിന്ന്..
"ശേ.. എങ്ങനെ തോന്നി നിനക്കു ഇതൊക്കെ ചെയ്യാൻ..." "എന്തിനാഡി നീ ഏതൊക്കെ ചെയ്തേ തലക്ക് വെല്ല വട്ടും ഇൻഡോ നിനക്കു.... ഞാൻ നിന്നോട് മിണ്ടാണ്ട് നടന്നത് അനക് വേണ്ടിയിട്ട് തന്നെയാ... അന്റെ നല്ലതിന് വേണ്ടിയിട്ട് മാത്രമാ എന്നിട്ട് ഇപ്പൊ അതിന്ന് എന്നോടുള്ള ദേഷ്യം തീർത്തത് ആണോ നീ... ശേ.. എത്രക് ചീപ്പ് ആണോ നീ... നിന്റെ സ്വഭാവം എന്താ എങ്ങനെ ആയി പോയേ...."
"പക്ഷെ ... ഞാൻ അല്ല ഇത് ..." ഞാൻ അവനെ നോക്കി വാക്കുകൾക്കായി അലഞ്ഞു. എന്നാലും അവൻ ഞാനാ ഇതൊക്കെ ചെയ്തത് എന്ന് വിശ്വസിച്ചോ?? എന്റെ കയ്യിൽ നിന്നും എങ്ങനെ ഒന്ന് ഇണ്ടാവും എന്ന് അവൻ കരുതിയോ..?? സൽമാൻ എന്റെ തോളിൽ അവന്റെ കയ്യ് വെച്ച എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.. പക്ഷെ അവന്റെ മൂർച്ചയേറിയ വാക്കുകൾ എന്നെ കുത്തി നോവിച്ചുകൊണ്ടിരുന്നു .
"നീ എന്താ വിചാരിച്ച എനിക്ക് നിന്നെ ഇഷ്ടമാണ് എന്നോ.. അതിന്റെ പേരിൽ നിനക്കു എന്തും എന്നോട് ചെയ്യാനോ??? നാണം ഇണ്ടോ ഡി നിനക്കൊക്കെ ?? എന്നാലും അനക് എങ്ങനെ തോന്നി.... ഓരോന് ഇറങ്ങിക്കോളും മുഖം മൂടി വെച്ചട്ട് ..."
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...