Chapter 26

169 21 3
                                    


"ഓ ... അപ്പൊ രണ്ടും കൂടെ ഇതാണ് പരിവാടി ല്ലേ ..." പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടപ്പോൾ ഞങ്ങൾ അവിടേക്ക് നോക്കി... ഞാൻ അവിടേക്ക് തിരിഞ്ഞു നോക്കി, വേറെ ആരും അല്ലെ ... അവന്റെ ബേസ്റ്റ്  ഫ്രണ്ട് അശ്വതിയായിരുന്നു. 

"ഓ... എന്റെ ബേസ്ഡ് ഫ്രണ്ട് എത്തിയലോ...ഞാൻ പോട്ടെ ..." ഞാൻ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു, എന്നിട് അവന്റെ കയ്യിലില്ല എന്റെ ടിഫിൻ ബോക്സ് വാങ്ങി ഞാൻ നടന്നു.  ഒരു പ്രാവിശ്യം പോലും എന്നെ തിരിച് വിളിച്ചില്ല... സത്യം പറയാലോ.. കണ്ടപ്പോ സഹിച്ചില്ല ..രണ്ടണ്ണം കൂടെ നിന്നു സംസാരിക്കാന്ന് ... അവളെ മനസ്സിൽ കൊറേ ശപിച്ചു ഞാൻ എന്റെ ചങ്ങായിമാരുടെ അടുത്തേക് നടന്നു...  

"ന്നാ .. നിന്റെ ദോശ ..." ഞാൻ നാഫിന്റെ കയ്യിൽ ടിഫ്ഫിൻ കൊടുത്തിട്ട് പറഞ്ഞു. 

"എന്താടിഅനക്  ഇത്ര ദേശ്യം ??" സൽമാൻ എന്നെ നോക്കി ചോദിച്ചു. 

"എനിക്ക് ദേഷ്യം ഒന്നും ഇല്ല .." ഞാൻ അവനെ നോക്കി പറഞ്ഞു.. പെട്ടന്ന് എന്തോ എന്റെ കണ്ണ് നിറഞ്ഞു.  എന്റെ കണ്ണ് നിറഞ്ഞത് കണ്ടിട്ടാവാം സൽമാൻ എന്നെ അവിടെ നിന്ന് കൊണ്ട് പോയി... 

"എന്താടി മൊയ്ന്തെ ... കാര്യം ?? കരായണ്ട് പറഞ്ഞെ ..." 

"അയിന് .. ഞാൻ  കരഞ്ഞില്ലാലോ ..."

"ഇനോടെ ഇയ്യ്‌ കള്ളം പറയാൻ തുടങ്ങില്ലെ ... അതും ഇനോടെ .."

"അതല്ലടാ ..." 

"എന്തല്ല ??"

"അത് .... രണ്ട്  ദിവസായിട്ട്  അവനെ കണ്ടില്ലലോ .. ഞാൻ വിചാരിച്ചു ... രാവില്ലേ വന്ന അവൻ എന്നെ കാണാൻ വെറും എന്ന് ... അറ്റ്ലീസ്റ്റ് ഞാൻ വരുന്ന സമയത് അവിടെ എവിടെ എങ്കിലും ഇണ്ടാവും എന്ന്.. പക്ഷെ .. അവനെ കാണാണ്ട് ആയപ്പോ വേഷമായി... പിന്നെ ഞാൻ ടിഫിൻ എടുക്കാൻ പോയപ്പോ... അവനെ കണ്ട് അപ്പൊ അവൻ ആ അശ്വതിനോടെ സംസാരിക്ക എയ്യന് .. എനിക്ക് കണ്ടപ്പോ ദേഷ്യം വന്ന് ... അപ്പൊ അവൻ വന്നട്ട് കൊറേ സോറി ക്കെ പറഞ്ഞു .. പക്ഷെ അവൾ വന്നപ്പോ അവൻ വീണ്ടും അവളുടെ കൂടെ പോയി ... ഒക്കെ കൂടെ ആയപ്പോ എനിക്ക് ന്തോ ...."

"അയ്യേ ... ഇതിനാണോ ...ഇയ്യ്‌ ??"

ഒന്നും മിണ്ടാതെ അവനെ ഞാൻ നോക്കിയിരുന്നു...

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Tempat cerita menjadi hidup. Temukan sekarang