chapter 10

239 27 2
                                    

Happy reading
എൻറെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി. മനസിൽ നിന്ന് മായിച്ചിട്ടും മായിച്ചിട്ടും പോകാതെ അവളുടെയാ മുഖം അവളുടെയാ ചിരി എല്ലാം മനസിലേക്ക് ഓടി വന്നു. ഒന്ന് പറഞ്ഞാൽ ഞാൻ അവളോട് അന്ന് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. പക്ഷെ ഒരു വിധത്തിൽ പറഞ്ഞാൽ ഞാൻ അന്ന് ചെയ്തതാ ശെരി, അത് അവൾ മനസിലാക്കി എന്നെ സ്വീകരിക്കുന്ന ഒരു ദിവസം വരും.

"എന്താടാ ഇയ്യ്‌ ഒന്നും പറഞ്ഞില്ലാലോ?? " ഉമ്മ എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി.

"ആാാ ഓളെ പറ്റി അലോയ്കയിരിക്കും" എൻറെ മനസ് വായിച്ചത് പോലെ ആയിഷ പറഞ്ഞു.

"അഹ്‌മദ്‌ മാമാക്ക് (ലെയ്‌ബ ന്റെ ഉപ്പ ) താല്പര്യം ഇണ്ടാവോ ഉപ്പ???"

"ഇയ്യ്‌ അതൊന്നും അലോയ്കണ്ട... അനക് ഇഷ്ടാണോ അല്ലെന്ന് മാത്രം പറ... "

"ഇങ്ങ്ൾ പോയി കണ്ടിട്ട് വാ... ഓര് ന്താ പറയണേ എന്ന് നോക്കാം " ഞാൻ പറഞ്ഞു.

**********************************

അന്ന് രാത്രി എൻറെ റൂമിൽ:
ഉമ്മയും ഉപ്പയും അവളെ കാണാൻ പോയിവന്നിരുന്നു. പക്ഷെ ഞാൻ വിചാരിച്ചു അവൾ ഈ കല്യാണത്തിന് സമ്മതിക്കില്ല എന്ന്.

ഉപ്പയും ഉമ്മയും കല്യാണം ഒക്കെ ഉറപ്പിച്ച മട്ടിലാണ് എന്നോട് അല്ല കാര്യവും പറഞ്ഞത്. എൻഗേജ്മെന്റ് അടുത്ത് തന്നെ നടത്തണം എന്നാണ് ഉപ്പ പറഞ്ഞത്.

ഞാൻ കേടാക്കാനായി എൻറെ ബെഡിലേക് പോയി. മനസ്സിൽ എന്തൊക്കയോ ഓടി മറയുന്നത് പോലെ. പഴയ കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തു പോയി.

ഫ്ലാഷ്ബാക്ക്:

അഹ്‌മദ്‌ മാമന്റെ വീട് കൂടലിന് പോവുകയായിരുന്നു. ഉപ്പയും ഉമ്മയും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു. എനിക്ക് കൊറച്ചു പണി ഇണ്ട് എന്നും പറഞ്ഞു നിന്നതാ. ഉമ്മ വിളിയോട് വിളി. അതുകൊണ്ട് തന്നെ വേഗം ബൈക്ക് എടുത്ത് ഇറങ്ങി. എനിക് അവിടേക്കുള്ള വഴി അത്ര പരിചയം ഇല്ലായിരുന്നു. ഉമ്മ പറഞ്ഞിരുന്നു വഴി അറീല്ലങ്കിൽ ഷഹാനെ വിളിച്ചോളാൻ, അവന്റെ നമ്പറും തന്നിരുന്നു.

ഞാനും ഷഹാനും 10തു വർഷം മുന്പേ ചങ്ങായിമാർ എയ്യന്. പണ്ട് ഉപ്പയും ഉമ്മയും അഹ്‌മദ്‌ മാമയും സമീറ ആന്റിയും ഞാനും അവനും ദുബായിൽ ഇലപ്പൊ തൊട്ട് ഇല്ല എൻറെ ചങ്കാണ്, പിന്നെ ആയിഷ ആയപ്പോൾ ഞങ്ങൾ നാട്ടിലേക്കു പോന്നു.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now