Chapter 18

217 26 27
                                    

"ആസാദ് "

ആ ശബ്ദം വന്ന സൈഡിലേക്ക് ഞങ്ങൾ തിരിഞ്ഞു നോക്കി. 
കഷ്ടകാലം എന്ന് പറയാലോ ഞങ്ങളുടെ പ്രിൻസിപ്പളായിരുന്നു.

"Four of you..  come to my room  immediately.. "  ഞങ്ങൾ നാല് പേരെയും നോക്കി പ്രിൻസിപ്പൽ പറഞ്ഞു.

ഞാൻ ദേശ്യത്തോടെ ലെയ്‌ബനേ നോക്കി.
**********************************

പ്രിൻസിപ്പൽ പറഞ്ഞത് കേട്ട് ഞാൻ ആയിഷനേയും സൽമാനെയും നോക്കി. പണിപാളി മക്കളെ. ഇന്ന് എന്തങ്കിലും ഒക്കെ സംഭവിക്കും.

ഞാൻ ആസാദിന് ഒന്ന് നോക്കി, ദേശ്യത്തോടെ അവൻ എന്നെ നോക്കുണ്ടായിരുന്നു.

************************************
ശേഷം പ്രിൻസിപ്പളിന്റെ റൂമിൽ :

"Atleast നീ സ്കൂളിന്റെ ഹെഡ് ബോയ് അല്ലെ...  can't you follow the rules and regulation?? നിന്നെ കണ്ടിട്ട് അല്ലെ ഇവർ പഠിക്കേണ്ടത്??  "

"Sorry sir.."

"എന്ത്‌ സോറി,  നിന്നെ ഇത് വോളന്റീർ ചെയ്യാനാണോ അതോ ഇവരുടെ ഒപ്പം കളിക്കണോ ഞാൻ പറഞ്ഞയച്ചത്.."

ദേഷ്യത്തോടെ  പ്രിൻസിപ്പൽ എന്നെ നോക്കി പറഞ്ഞു. പെട്ടന്നൊരു ചിരിയുടെ ശബ്ദം ഞാൻ കേട്ടു. വേറെ ആരും അല്ല ലെയ്‌ബ ആയിരുന്നു. എനിക് ഇപ്പൊ പറയാൻ പറ്റില്ലാലോ ഇവരാണ് ഇതൊക്കെ ചെയ്തത് എന്ന്.  പടച്ചോനെ ആ ചിരിക്ക് അവൾക്ക് എന്തങ്കിലും പണി കൊടുക്കണേ..

"ഇനി ഇതുപോലെ എന്തങ്കിലും ഞാൻ കണ്ടാൽ,  നിന്റെ ബാഡ്ജ് എൻറെ ഓഫീസിൽ ഇരിക്കും.." പ്രിൻസിപ്പൽ എന്നെ നോക്കി പറഞ്ഞ്.

തലയാട്ടി കൊട്ത്ത് ഞാൻ.

ദേശ്യത്തോടെ മൂന്നിനേം ഞാൻ നോക്കി.
"നിക്കണേ കണ്ടില്ലേ എന്ത്‌ കൊല്ലാട ഇത്?? "
വീണ്ടും അവളുടെ ഒരു ചിരി.

"നാലും കളർ കഴുകീട്ട് ക്ലാസ്സിൽ കയറിയാൽ മതി.... മ്മ്മ് പൊയ്ക്കോ."

************************************

പ്രിൻസിപ്പലിന്റെ മുന്നിൽ പാവം പോലെ നിക്കണേ അവനെ കണ്ടപ്പോ എനിക്ക് എൻറെ ചിരി സഹിക്കാനായില്ല. പിന്നെ കളറിൽ കുളിച് ഇല്ല അവന്റെ ആ നിൽപ്പും,  അത് കണ്ട ആരാ ചിരിക്കൻഡ് നിൽക്കാ...

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Opowieści tętniące życiem. Odkryj je teraz