"ഷഹാനെ ഇയ്യ് ഒന്നുടെ വിളിചോക്കഡാ... " ഉപ്പ എന്നോട് പറഞ്ഞു.
ഞാൻ ഫോൺ എടുത്തു പിന്നെയും ആസാദിന് വിളിച്ചു. പക്ഷെ ഫോൺ ഓഫായിരുന്നു.
അവർ എവിടെ എന്നറിയാതെ എല്ലാവരും ബേജാറായി ഇരിക്കായിരുന്നു.
"ഇങ്ങള് ഒന്ന് പോയി നോക്കിയോക്ക് അവർ എവിടെ എന്ന്... " നിറഞ്ഞ കണ്ണുകളോടെ ഷാഹിന ആന്റി പറഞ്ഞു.
"ഷാഹനെ വാ ഡാ.. വണ്ടി എടുക്ക്... " യൂസഫ് മാമ എനിക്ക് വണ്ടിടെ ചാവി തന്നിട്ട് പറഞ്ഞു.
ഞങ്ങൾ വണ്ടി എടുത്ത് ഇറങ്ങി. മനസിൽ വല്ലാത്ത ആവലാതികളായിരുന്നു. റബ്ബേ ഇന്റെ പെങ്ങൾക്കും ചങ്ങായിക്കും ഒന്നും സംഭവിക്കല്ലെ...
ഞങ്ങൾ കൊറച്ചു ദൂരം പോന്നു.. അവിടെ രണ്ടു ആരോ നില്കുന്നത് ഞങ്ങൾ കണ്ടു. ഇരുട്ടായത് കൊണ്ട് മുഖം വ്യെക്തമല്ലായിരുന്നു.
"ഉപ്പ അത് അവരാണോ..?? " ഞാൻ ഉപ്പാനെ നോക്കി ചോദിച്ചു.
"അഹ്ഹ്... അവർ തന്നെ... വണ്ടി നിർത്തഡാ.. " ഉപ്പ എന്നെ നോക്കി പറഞ്ഞു.
**********************************
"തല വേദനിക്ക്ണ്... " അവൾ ഇതു പറഞ്ഞു നിർത്തിയതും
ആ വണ്ടി ഞങ്ങളുടെ മുന്നിൽ വന്നു നിർത്തി.
പെട്ടന്ന് ആ വണ്ടിയിൽ നിന്നു മൂന്ന് പേര് ഇറങ്ങി വന്നു. എന്റെ ഉപ്പ ലൈബന്റെ ഉപ്പ പിന്നെ ഷഹാനും.പെട്ടന്ന് ലെയ്‌ബ എന്റെ അരികിൽ നിന്ന് അവളുടെ ഉപ്പാടെ അരികിലേക്കു ഓടി. അവൾ അവളുടെ ഉപ്പാടെ നെഞ്ചിലേക് വീണു.
"എന്താടാ പറ്റിയെ...??" എന്റെ ഉപ്പ എന്നോട് ചോദിച്ചു.
"പെട്രോൾ തീർന്നതാ ഉപ്പ.. ഇങ്ങളെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തപ്പോ.. ഫോൺ ആണങ്കിൽ താഴെ വീണു.. അതും വർക്ക് ചെയ്യണ്ടായി... "
"ആ.. മോളെ അയ്യിട്ടു വരണത് അല്ലേടാ.. ഇതൊക്കെ ഒന്ന് നോക്കിക്കൂടെ... "
"രണ്ടാളും വേഗം കയരിക്കെ.. ബൈക്ക് ഇയ്യ് നാളെ വന്നു എടുത്തോ.. " അഹ്‌മദ് മാമ പറഞ്ഞു.
ഞങ്ങൾ വണ്ടിയിൽ കയറി എന്റെ വീട്ടിലേക് തിരിച്ചു.
ഒരു ജനാലടെ സൈഡിൽ ഞാനും മറുഭാഗത് അവളും, ഞങ്ങളുടെ നാടുകൾ ഷഹാനും, മുന്നിൽ ഉപ്പയും അഹമ്മദ് മാമയും ഇണ്ടായിരുന്നു. ഉപ്പയായിരുന്നു വണ്ടി ഓടിക്കുന്നത്.
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...