chapter 36

299 30 19
                                    


പടച്ചോനെ ഇന്നേ കാത്തോളണേ.... ഇതും പറഞ് രണ്ടും കല്പിച്ഞാൻ വാതിൽ തുറന്നു അകത്തേക്ക് കയറി. ഞാൻ കയറിയതും എന്തോ വീണ ഒരു ശബ്ദം. എന്താ വീണത് എന്ന് നോക്കിപ്പോഴാ കണ്ടത്.  റബ്ബേ ലെയ്‌ബ. ഞാൻ ഡോർ തുറന്നപ്പോ ഡോർ തട്ടിയവൾ വീണതാവും. പടച്ചോനെ കയ്യിന് പോയ.. 

"അനക് കണ്ണ് കണ്ടൂടെ ??" ഇതും പറഞ് അവൾ എന്നെ ഒന്ന് തുറപ്പിച്ചു നോക്കി. പടച്ചോനെ പാവം വീണപ്പോ വേദനിച്ചിട്ട് ഇണ്ടാവും. 

"എനിക്ക് അറീല്ലലോ ഇയ്യ്‌ ഇതിന്റെ ബാക്കിൽ നിക്കാണ് എന്ന് .."  ഞാൻ പറഞ്ഞത് ശെരിയല്ലേ...

"അറ്റ്ലീസ്റ്റ് ആ ഡോർ ഒന്ന് മുട്ടിയിട്ട് വന്നൂടെ ..."

"ഇന്റെ റൂമിൽ കേറാൻ ഞാൻ എന്തിനാ ഡോർ മുട്ടണെ ??"

"അന്റെ റൂമോ ??? എപ്പോ തൊട്ട്... ഇതേ എന്റെ റൂമാ..." 

"അനക് എപ്പഴും ഇന്നൊടില്ല ദേഷ്യം മാറീട്ടില്ലലേ?..." 

"അനക് അതെന്നെ ഇനോട് ചോയിക്കാനില്ലൊ ??? ഞാൻ എവിടെ താഴെ വീണ് കിടക്കണേ കണ്ടിട്ട്... വേദനായൊന അതോ എണീക്കാൻ വെല്ല ഹെല്പ് വേണോന ന്തങ്കിലും ചോയ്ക്ക ....എങ്ങനെ ഒരു ചെക്കൻക്ക് ആണല്ലോ പടച്ചോനെ എനിക്ക് കിട്ടിയത്  "  

അപ്പൊ അവൾക്ക് ഇനോടെ ദേശ്യം ഒന്നും ഇല്ലാലെ , വെറുതെ ജാഡ കാണിക്കാലെ... ഇപ്പൊ ശെരിയാക്കി താരാട്ടാ... ഇതും മനസ്സിൽ വിചാരിച് ഞാനാവളെ എണീക്കാൻ ഹെല്പ് ചെയ്യാൻ പോയതും, 

"എനിക്ക് ഒന്നും വേണ്ടാ അന്റെ ഹെല്പ്..."  ഇതും പറഞ് അവൾ എണീറ്റ്.

"വേണ്ടങ്കി വേണ്ട... "

ഇപ്പഴാ ഞാൻ ശെരിക്കും അവളെ കണ്ടത് പടച്ചോനേ എന്താ അവള്ടെ ലുക്ക്. ആ കരിനീല ചുരിദാർ അവൾക് നന്നായി ചേരുന്നുണ്ടായിരുന്നു. അവളെ എങ്ങനെ നോക്കികൊണ്ട് നിക്കാൻ തോന്നാ... കരിമഷി എഴുതിയ അവളുടെ കണ്ണില്ലേ  ... അത് മാത്രം മതി .... 

"ന്തേയ് ഇയ്യ്‌ ഇന്നേ ഇതുവരെ കണ്ടിട്ട് ഇല്ലേ ഇങ്ങനെ നോക്കണ്??"  

"ലെയ്‌ബ ??" ഞാൻ അവളുടെ കയ്യ് പിടിച്ചു എന്റെ നേരെ നിർത്തി. "I AM SORRY" 

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now