Chapter 12

218 27 5
                                    


Happy reading:

ആ കണ്ണുകൾ കൈയിലിണ്ടായ ബുക്ക്‌ ഷെൽഫിൽ വെച്ച് എന്നെ നോക്കി.  ആ തട്ടമിട്ട മുഖത്തെ കരിമഷി കണ്ണുകൾ മാത്രമേ എനിക്ക് കാണുന്നുണ്ടായിരുന്നുല്ലോ.  ആ കരിമഷി കണ്ണുകൾ എന്നെ ഒരു നിമിഷം  നോക്കി നിന്നു.  പിന്നെ എന്റെ കണ്ണുകൾ നടന്ന വഴിയിലൂടെ അതും.  ഒരു തരത്തിൽ പറഞ്ഞാൽ ആ കരിമഷി കണ്ണുകൾ പോയ വഴിയായിരുന്നു ഞാൻ നടന്നത്. ഇരുനിറമില്ല മുഖത്തെ കരിമഷി കണ്ണുകൾ ഞാൻ മനസ്സിലാക്കിയിരുന്നു. അതെ അത് ലെയ്‌ബ ആയിരുന്നു. ഷെൽഫിന്റെ അറ്റം കഴിഞ്ഞപ്പോൾ ഞാൻ അവളെ കണ്ടു. അവളുടെ ആ കണ്ണുകളിൽ നോക്കുംനേരം ഒരു നിമിഷം പോലും എൻറെ മിഴികൾ ചിമ്മിയിട്ടില്ല.

അവളെ കണ്ടതും എന്റെ ഹൃദയമിടുപ്പിന്റെ താളം ഞാൻ അറിഞ്ഞു. ഒരു നിമിഷം ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി. അപ്പോഴാണ് അവളുടെ പിന്നിൽ നിന്നാ ശബ്ദം ഉയർന്ന്ത്.  "ലെയ്‌ബ.. " അത് ആയിഷയായിരുന്നു. പിന്നീട് പരസ്പരം അവർ എന്തക്കയോ സംസാരിച്ചു,  പക്ഷെ എൻറെ മിഴികളും  കാതുകളും അവളെ നോക്കിനില്കുകയായിരുന്നു. കൊറച്ചു നേരം കഴിഞ്ഞപ്പോ അവർ പുറത്തേക്ക് പോയി. ഒരു രണ്ടു നിമിഷം കഴിഞ്ഞ് ഞാനും പിന്നാലെ പോയി. അവൾ അറിയാതെ അവളുടെ പിന്നിൽ ഞാൻ നടന്നു. അവളുടെ കളിയും ചിരിയും പൊട്ടത്തരവും കേൾക്കാൻ എന്ത്‌ രസമാന്ന് അറിയോ. അവൾ ഇനി എന്നാണോ ആവോ എന്നോട് എങ്ങനെക്കെ സംസാരിക്കാ. അത് അലോയ്ക്കുമ്പോ മാത്രം ഒരു ഇത്. അത് ഇപ്പൊ എങ്ങനാ പറയാ...  ഇങ്ങള്ക്ക് മനസിലായിട്ടുണ്ടാവും അല്ലെ.

ഇതൊക്കെ ആലോജിചിച്ചു നിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് എന്നെ ആരോ തട്ടി വിളിച്ചത്.
അത് അൻസിയ മാം ആയിരുന്നു.

"എന്താടാ അവൾടെ കയ്യിന്ന് കിട്ടിയത് പോരെ?? "

"ബുക്ക്‌ എവിടെ? " എന്നെ നോക്കി ചോദിച്ചു...

പടച്ചോനെ അതിഞ്ഞലെ ഞാൻ ലൈബ്രറിയിൽ പോയത്.

"അത് പിന്നെ.... " സൈക്കിളിൽ നിന്ന് വീണ ഒരു ഞാൻ  ചിരി പാസ്സാക്കി.

"ടീച്ചർ ഒരു ഒറ്റ മിന്റ് ഇപ്പൊ എടുത്തിട്ട് വരാം.. "

"മ്മ്മ്മ്....  വേണ്ട നീ വരാതായപ്പോൾ ഞാൻ പോയി എടുത്തു... "
അണ്ടി പോയ അണ്ണനെ പോലെ ഞാൻ അവിടെ നിന്നു.  ശെരിക്കും എനിക്ക് എന്താ സംഭവിക്കണേ പടച്ചോനെ...
************************************
ശേഷം രാത്രി വീട്ടിൽ :

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now