Chapter 27

195 22 9
                                    


ജ്യൂസ് കൊണ്ട് കൊടുക്കാൻ ഞാൻ അവിടെ പോയപ്പോളാ കണ്ടത് ചാച്ചു പറഞ്ഞത് ശെരിയാ.. അച്ചുക്ക വന്നിട്ടില്ല ... എനിക്ക് ന്തോ എന്റെ കണ്ണൊക്കെ നിറഞ്ഞു, പക്ഷെ അവർടെ മുന്നിൽ ചെ .. ഞാൻ മുഖത്തൊരു ചിരിയും ഫിറ്റാക്കി എല്ലാവർക്കും ജ്യൂസ് കൊടുത്തു.  

"ജ്യൂസ് ശെരിക്കും ഇയ്യ്  ഇണ്ടാക്കിയത് ന്നെ ??" ആയിഷ എന്നെ നോക്കി ചോദിച്ചു .  ഇത്രേം ടേസ്റ്റ് അവൾ പ്രദീക്ഷിച്ചിട്ടുണ്ടാവില്ലേ ... ഞാൻ പറയാൻ പോകുന്നതിനു മുൻപ് ഉപ്പ പറഞ്ഞു,

"അര മണിക്കൂറായെ അവൾ ജ്യൂസ് ഇണ്ടാക്കാൻ കയറിയിട്ട് .."

"ഇനി അവിടെ എന്തക്കയാവോ കാണിച്ച വെച്ചിരിക്കണേ ..." ഉമ്മ ഉപ്പാനെ ഒന്ന് സപ്പോർട്ട് ആക്കി പിടിച്ചു. 

"ആദ്യായിട് ഇണ്ടക്കിട്ട് ഇത്ര  ടേസ്റ്റ് ക്കെ ഇല്ലേ ?? പിന്നെ എന്തിനാ ഇങ്ങള് അവളെ കാളിയാക്കണെ ??" ഷാഹിന ആന്റി ചോദിച്ചു.  

"അത് ശെരിയാ .." യൂസഫ് മമ്മിയും എന്നെ സപ്പോർട്ട് ആക്കി ... അപ്പോഴാ ഒരു സമാധാനമായത്. 

എന്നാലും അച്ചുക്ക വന്നില്ലാലോ ... ഇനി എന്നോട് എന്തെങ്കിലും ദേഷ്യം ഇണ്ടാവോ ?? എന്താവും എന്നെ എങ്ങ്നെ മൈൻഡ് ചെയ്യാണ്ട് അവോയ്ഡ് ചെയ്ത നടക്കാണെ.. ഞാൻ ഒന്നും ചെയ്തില്ലലോ... 

"ഞാൻ ഫുഡ് എടുത്ത് വെക്കാം .. ഇങ്ങള് സംസാരിക്ക് ... ലിനു ഒന്ന് വന്നേ .."  ഇതും പറഞ്ഞു ഉമ്മ എന്നെ എന്റെ ചിന്തകളിൽ നിന്നുണർത്തി കിച്ചണിലേക് വിളിച്ചു. ഞാൻ ഉമ്മാന്റെ കൂടെ പോയി.   കിചെനില്ലേക് കയറിയപ്പോഴാ കണ്ടത് അച്ചുക്കക്ക് എടുത്തു വെച്ച  ജ്യൂസ് അവിടെ ഇരിക്കണത് ...എനിക്ക് അത് കണ്ടതും ദേഷ്യം കൂടി വന്ന് .. അവ്ൻക് ഇനോടെ ദേഷ്യം ആണെങ്കിൽ എനിക്കും ദേഷ്യം ന്നെ.. ഞാൻ ജ്യൂസ് എടുത്ത് സിങ്കിലേക് ഒഴിച്ച്. അങ്ങ്നെ ഇപ്പൊ എന്നെ ഇഷ്ടല്ലാത്തവരാരും എന്റെ ജ്യൂസ് കുടിക്കേണ്ട ... ഇത് ഞാൻ സ്വയം പറഞ്ഞു. 

"ഇയ്യ്‌ എന്തിനാ ജ്യൂസ് കളഞ്ഞേ ??"  പെട്ടന് ഉമ്മ എന്നെ നോക്കി ചോദിച്ചു. 

"അത് .. അത് അതിൽ ന്തോ വീണു കിടക്കാണ് .." വായിൽ വന്നത് ഞാൻ ഉമ്മാനെ നോക്കി പറഞ്ഞു.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Opowieści tętniące życiem. Odkryj je teraz