Chapter 8

196 29 3
                                    


ഞാൻ ഒരു നിമിഷം അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു പോയി. പെട്ടന്നായിരുന്നു എനിക്ക് ബോധം വന്നത്. ബോധം എന്നിൽ എത്തിയതും എന്റെ adrenaline വർക്ക്‌ ചെയ്തു തുടങ്ങി. അവനെ തള്ളിയിട്ട് ഞാൻ ബെഡിന്റെ ഒരു സിഡിയിലേക്ക് ഓടി. സോണിക് പോലും ഇത്ര വേഗത്തിൽ ഓടിയിട്ടുണ്ടാവില്ല. എന്തോ ഒരു പേടിയും സംശയവും എല്ലാം കൂടിയ ഒരു വികാരം എന്റെ മുഖത്തു വന്നു.

"എന്താടി ഇങ്ങനെ നോക്കണേ??? " അവൻ ബെഡിന്റെ മറുഭാഗത്തു നിന്നു ചോദിച്ചു.

"അന്നോട് ആരാ പറഞ്ഞെ ഇന്റെ റൂമിൽ കേറാൻ... ഇപ്പൊ ഇറങ്ങിക്കോ..ഇല്ലങ്കി ഞാൻ ഉപ്പാനെ ഉമ്മാനെ ചാച്ചനേം വിളിക്കും..." പെട്ടന്ന് കയറി വന്നു എന്റെ ധൈര്യമൊക്കെ.

"ഇയ്യ് ഒന്നും ചെയ്യുലാ..... " അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും കണ്ടില്ല.

ഞാൻ അവനെ സംശയത്തോടെ നോക്കി നിന്നു.

"ഇയ്യ് ഇനി അങ്ങനെ വിളിച്ച ഞാൻ പറയും ഇയ്യ് പറഞ്ഞട്ട് വന്നതാ എന്ന്.."

"അതിന് ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലലോ.."

" ഇയ്യ് പറഞ്ഞില്ലാ??? "

ഇല്ല എന്നാ മട്ടിൽ ഞാൻ ഉറച്ചു നിന്നു.

"ശെരി ഞാൻ കേൾപ്പിച്ചരാ..." അവൻ പോക്കറ്റിൽ നിന്നു ഫോൺ എടുത്തു തോണ്ടി.

ഫോണിൽ എന്തോ ഞെക്കി... എന്നിട്ട് എന്റെ നേരെ കാണിച്ചു.

"ടീചേരന്റെ അടുത്ത് കംപ്ലയിന്റ് ചെയ്യാൻ ആർക്കും പറ്റും പക്ഷെ ഒരു ധീരനേ നേരിട്ട് വന്നു പ്രതികരിക്കാൻ കഴിയു. "

ഇത്‌ കേട്ടപ്പോൾ എന്റെ പാതി ജീവൻ അവിടെ പോയി.. പടച്ചോനെ ഞാൻ ഒറ്റക്കായി പോയല്ലോ ഈ ധീരനെ നേരിടാൻ. ന്താ ചെയ്യണ്ടേ എന്ന് അറിയാതെ ഞാൻ അവനെ നോക്കി നിന്നു.

"ആക്ച്വലി...." ഞാൻ അവനോട് കാര്യം പറയാൻ തുടങ്ങി.. പക്ഷെ

" ഷഹാന് പണി കൊടുത്തത എന്ന് അല്ലെ?? " എന്റെ മനസ്സ് വായിച്ചതു പോലെ അവൻ പറഞ്ഞു.

"ഞാൻ അന്റെ ഈ ലെറ്റർ തിരിച്ചു തരാൻ വന്നതാ... അല്ലാണ്ട് അന്നേ... " പകുതിയും വെച്ചു അവൻ നിർത്തി.
ആ ലെറ്റർ ബെടില്ലേക്ക് വലിച്ചെറിഞ്ഞു അവൻ പോവാനായി തുടങ്ങി. ഞാനാ ലെറ്റർ എടുക്കാനും..
ഓൺ തേ സ്പോട് അവൻ തിരിഞ്ഞു ലെറ്റർ എടുത്തിട്ട് പറഞ്ഞു

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now