Happy reading:അവൻ എൻറെ നേരെ വന്നു. ഞാൻ സോഫയിൽ നിന്നെഴുന്നേറ്റു ജനലിന്റെ അടുത്ത് പോയി നിന്നു.
ഇപ്പോഴും എൻറെ മനസ്സിലെ ചിന്തകൾ പോയിട്ടില്ലായിരുന്നു. അവൻ എന്നെ ഇനി സ്നേഹിക്കുനിണ്ടാവില്ലേ, വെറും അഭിനയം മാത്രം ആണോ ഇതൊക്കെ.
എന്തിനാ റബ്ബേ എനിക്ക് ഇങ്ങനെ ഒരു അവസ്ഥ നീ തന്നത്, അവനെ സ്നേഹിക്കാനും കഴിയുന്നില്ല, വെറുക്കാനും കഴിയുന്നില്ല, മറക്കാനും കഴിയുനില്ല, പൊറുക്കാനും കഴിയുന്നില്ല.
അവൻ എൻറെ പിറകിലായി വന്നു നിന്നു.
"ലെയ്‌ബ.. "
***********************************
ഞാൻ മേലെക്ക് കയറി പോയി. അവിടെ അവൾ സോഫയിൽ ഇരിക്കയായിരുന്നു. അവൾ അവളുടെ ചിന്തകളിൽ മുഴുകിയിരുന്നു. എൻറെ കാലൊച്ച അവൾ അറിഞ്ഞു കാണണം അവൾ എന്നെ നോക്കി. എന്നെ കണ്ടപ്പോൾ സോഫയിൽ നിന്ന് എഴുനേറ്റു അവൾ ജനലിന്റെ അടുത്തേക്ക് നിന്നു.
ഞങ്ങളെ ചുറ്റും നിശബ്ദത മാത്രമായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് പോയി.
"ലെയ്‌ബ.. " ഞാൻ അവളെ വിളിച്ചു.
പക്ഷെ എൻറെ വിളി അവൾ അവളുടെ മനസ് കൊണ്ട് കെട്ടിലായിരുന്നു. കേട്ടെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.
അവൾ എന്നോട് ഒന്ന് മിണ്ടിയിരുന്നങ്കിൽ, എന്നെ ഒന്ന് മനസിലാക്കിയിരുന്നങ്കിൽ... അവൾ എന്നാ പടച്ചോനെ മനസിലാക്കാ... ഞാൻ അവൾക് വേണ്ടിയാ അന്ന് അതൊക്കെ ചെയ്തത് എന്ന്."അനക്ക് ഇപ്പഴും ഇന്നോടെ ദേഷ്യമാവൂലെ...?? "
ഞാൻ അവളോട് പറഞ്ഞു."ഇങ്ങൾക് ഇന്നേ വേദനിപ്പിച്ചത് ഒന്നും മതിയായില്ലേ... "
"ലെയ്‌ബ ഇയ്യ് ... "
"മതി.. ഇങ്ങള് അന്ന് പറഞ്ഞത് ഇപ്പഴും എൻറെ മനസിന്ന് പോയിട്ടിലാ... " എൻറെ വാക്കുകൾ പൂർത്തിയാകാൻ അവൾ അനുവദിച്ചില്ല. നിറഞ്ഞ കണ്ണുകളോടെ അവൾ എൻറെ മുഖത്ത് നോക്കി ഇതു പറഞ്ഞു.
"ലെയ്‌ബ ഇയ്യ് ഇങ്ങനെ കരയല്ലേ... ഞാൻ പറയണേ ഒന്ന് കേൾക്ക് ഇയ്യ്.. "
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...