Happy reading:
"ഇതാണോ??? " അവന്റെ കയ്യിൽ ഞാൻ എഴുതിയ ലെറ്റർ പിടിച്ചു അവൻ ചോദിച്ചു...
പെട്ടന്ന് എനിക്ക് അത് കണ്ടപ്പോൾ പേടിയായി... അവൻ അത് വായിച്ചിട്ടുണ്ടാവോ??
"അത് ഇങ്ങള്ക്ക് ഇളത് അല്ല... "
"അതിന് ഞാൻ ചോദിച്ചില്ലല്ലോ... "
"അത് തന്നെ... " ഇതും പറഞ്ഞു ഞാൻ ആ ലെറ്റർ അവന്റെ കയ്യിൽ നിന്നും എടുക്കാൻ നോക്കി പക്ഷെ എനിക്ക് അതിന് സാധിച്ചില്ല...
"അവിടെ നിക്ക്... അങ്ങനെ ഇത് കിട്ടും എന്ന് ഒന്നും ഇയ്യ് വിചാരിക്കണ്ട... !"
"അത് ഒന്ന് തായോ... പ്ലീസ്... "
"അതൊക്കെ തരാ... ആദ്യം ഇയ്യ് ഇത് പറ... "
"എന്ത്???" സംശയഭാവത്തിൽ ഞാൻ അവനെ നോക്കി.
"അല്ല ഇതിൽ എഴുതിയിരിക്കണത് സത്യാണോ ന്ന് ?" അവൻ എന്നെ നോക്കി ചോദിച്ചു. പടച്ചോനെ പെട്ട്.
"ന്തേ ഒന്നും മിണ്ടാത്തെ ??"
"ഒന്നുല "
"ന്ന പറയ് ...."
"അത് ..അത് ..സത്യാ " എന്റെ വാക്കുകൾ ഇടറി.
"ശെരിക്കും ??"
"മ്മ്മ്"
"എങ്കിലേ എന്നോട് പറ ...."
"എന്ത് ??"
"അത് തന്നെ "
"പറഞ്ഞ തരോ ലെറ്റര് ?"
"ആദ്യം ഇയ്യ് പറയ് ..."
ഞാൻ അവന്റെ അരികിലേക്കു നടന്നു.
പറയാം എന്ന കരുതി , പക്ഷെ എപ്പഴാ പറ്റിയ ചാൻസ് ഞാൻ ആ ലെറ്ററം വാങ്ങിച്ചു ഓടി...
"ലെയ്‌ബ" അവൻ എന്നെ പിറകിൽ നിന്നും വിളിച്ചു. ആ വിളി ഞാൻ കൂടാതെ അവിടെ ഉള്ള ബാക്കി എല്ലാവരും കേട്ടിരുന്നു.
"നിനക്കത് പറയാൻ വയങ്കി കൊഴപല്ലാ ഞാൻ തന്നെ പറയാ "
ഇത് പറഞ്‍ അവൻ എന്റെ അരികിലേക്ക് നടന്നു. മുട്ടു കുത്തിയിരുന്ന് അവൻ എന്നോട് ചോദിച്ചു
"എന്റെ ഖൽബിൽ ആദ്യമായും അവസാനമായും കുടിയിരുത്തിയ ജിന്ന പെണ്ണെ ഇയ്യ് ..... ഇയ്യ് വരോ ഇന്റെ കൂടെ ഇന്റെ ഖൽബിലെ ഹൂറിയായിട്ട് ??"
********************************************************************************************
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...