Chapter 23

254 22 7
                                    

Happy reading:😊

എന്റെ മുന്നിൽ അവൻ വന്നു നിന്നതും ഞാൻ നെറ്റി സീറ്റിൽ നിന്നെഴുനേറ്റു, പിറകെ സൽമാനും അയിഷയും എഴുനേറ്റു.

"ഇയ്യ് എന്താ വിളിച്ചേ??? " അവൻ എന്നെ നോക്കി ചോദിച്ചു.

"ഞാ.. ഞാൻ ഒന്നും വിളിച്ചില്ല... " സീറ്റിൽ നിന്ന് പുറത്തേക് ഇറങ്ങി ഞാൻ വിക്കി വിക്കി  പറഞ്ഞു.

"അപ്പൊ ഞാൻ കേട്ടതോ?? "

"എന്തകിലും ഒക്കെ കേട്ടിട്ട് വന്നോളും..  "
"ഉപ്പാ... " ഞാൻ വെറുതെ വിളിച്ചു ഇത് കേട്ടപ്പോൾ അവൻ വഴിയിൽ നിന്ന് മാറി സീറ്റിന്റെ അകത്തേക്ക് കയറി.

ഞാൻ എസ്‌കേപ്പ് ആയി എന്ന് കരുതി മുന്നിലേക്ക് നടന്നു. പക്ഷെ അവൻ എന്റെ കയ്യ് പിടിച്ചു എന്നെ തടഞ്ഞു.. പെട്ട് മോനെ പെട്ട്...

അവൻ എന്നെ പതിയെ പിന്നിലേക്ക് വലിച്ചു.

"അത് പറയാണ്ട് ഇയ്യ് പോവൂല.. "

"ഞാൻ ഒന്നും വിളിച്ചട്ടിലാ.. "

"നുണ പറയുമ്പോ ഇണ്ടല്ലോ അന്റെ മൂക്ക് ചോക്കും.. " ഇതും പറഞ്ഞു അവൻ ഒന്ന് ചിരിച്ചു.  ശെരിക്കും അത് സത്യാട്ടോ..

"ഇനി എങ്കിലും പറയോ എന്താ വിളിച്ചേ എന്ന്.. "

"അച്ചുക്കന്ന്.. " ഞാൻ പതിയെ പറഞ്ഞു.

"എന്ത് ഞാൻ കേട്ടില്ല...... "

"അച്ചുക്ക എന്ന് .. " ഞാൻ ഉറക്കെ പറഞ്ഞു.

അപ്പോഴേക്കും  സൽമാൻ എന്നെ ഒന്ന് ആക്കി ചിരിച്ചു.

"ഹ്മ്മ് ഹ്മ്മ്...  എന്തൊക്കെയാ എവിടെ നടക്കണേ...... എന്തകിലും ഒക്കെ ഇണ്ടാവോ ഇപ്പൊ അടുത്ത്?? " ബാക്കി പറയുമ്പഴക്ക് ഞാൻ അയിഷടെ വായ പൊത്തി വെച്ചു.

അപ്പോഴേക്കും ഉപ്പ അവനെ വന്നു വിളിച്ചപ്പോൾ അവൻ പോയി.

പോകുമ്പോൾ അവൻ എന്നെ തിരിഞ്ഞു നോക്കി, 

"ലെയ്‌ബ..  " അവൻ എന്നെ വിളിച്ചു എന്റെ കയ്യിൽ ഒരു പൊതി തന്നു.

ഞാൻ അത് തുറന്നു നോക്കി, പുളിമുട്ടായിയായിരുന്നു.... 
ഇവൻ എന്നെ കൊണ്ടേ പോവു..
എന്റെ അച്ചുക്കാ...

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Tahanan ng mga kuwento. Tumuklas ngayon