Chapter 11

193 28 4
                                    

Happy reading:

ഞാൻ അവളെ കണ്ടതും,  അടിച്ച വേദന കൊണ്ട് പെട്ടന്ന് എന്റെ കയ്യ്ക്കൽ അവൾക്ക് നേരെ ഉയറ്ന്നു പക്ഷെ ഞാനാ ഒരു നിമിഷം അവളെ നോക്കി നിന്നു.  പിന്നീട് ഞാൻ കയ്യ് താഴ്ത്തി,  എന്നിട്ട് ഞാൻ അറിയാതെ അവളെ തട്ടിയിട്ട് അവിടന്ന് പോയി.  പാവം അവൾ വീഴാൻ പോയി എന്ന് തോന്നണു.
പെട്ടന്ന് ഇണ്ടായ എന്തോ ഒരു മൈന്റിൽ അങ്ങനെ ചെയ്തു പോയി. പാവം അവൾക് എന്തങ്കിലും പറ്റിയോ ആവോ. അവളെ കാണാണ്ട്,  അവൾക് എന്തങ്കിലും പറ്റിയോ എന്ന് അറിയാണ്ട് മനസ് ഇങ്ങനെ അലഞ്ഞു കൊണ്ട് നില്കുകയായായിരുന്നു.  പിന്നെ കുറച്ചു കഴിഞ്ഞു അവളെ ഞാൻ അവിടെ പോയി നോക്കി പക്ഷെ അവൾ അപ്പോഴേക്കും അവിടന്ന് പോയിരുന്നു.
ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞതിഞ്ഞാൽ ഞാൻ ക്ലാസ്സിലേക്കും പോയി. പക്ഷെ എന്റെ മനസ് ഇപ്പോഴും അവളുടെ മുഖം മാത്രം ഓർത്തിരിക്കായിരുന്നു.

ക്ലാസ്സ്‌ കഴിഞ്ഞു കൊറേ വൈകിയാണ് പൊറത്തേക്ക് ഇറങ്ങിയത്. അത് കൊണ്ട് തന്നെ ഇന്റെ പെണ്ണിനെ ഇന്ന് ഇനി കാണാൻ പറ്റില്ല എന്നാ വെഷമത്തിലായിരുന്നു.

ഞാനും ഷഹാനും കൂടെ നടന്നു. ഗേറ്റ് ഇന്റെ സൈഡിൽ ഇല്ല മരം കടന്നു ഞങ്ങൾ മുന്നോട്ട് നടന്നു. നടന്നു ഗേറ്റ് ഇന്റെ അവിടെ എത്തിയപ്പോൾ ആണ്
മനസിലായത് പിന്നിൽ ലെയ്‌ബ നിൽക്കുന്നുണ്ട് എന്ന്. മുന്നിലേക്ക് നടന്ന അതെ സ്പീഡിൽ ഞാനും അവനും പിന്നിലേക്ക് എത്തി.

അവളുടെ മുഖം എന്തു കൊണ്ടോ പേടിയിൽ മൂടിയിരുന്നു. രാവിലത്തെയാ സംഭവം തന്നെയാവും. അവൾ സ്വയം എന്തോ പറഞ്ഞു. അപ്പോഴാണ് ഷഹാൻ അവളോട് ചോദിച്ചത്

"ഇയ്യ് ന്താ ഇവിടെ??"

അതിനു അവൾ എന്തക്കയോ പറഞ്ഞു. പക്ഷെ ഞാൻ  അവളുടെ മിഴികളിൽ മുഴുകി പോയി. പെട്ടന്ന് എനിക്ക് എന്തോ ബോധം വന്നു.
എന്തായാലും അവൾ പേടിച്ചു നിക്കല്ലേ എന്നാ പിന്നെ ഒന്നുടെ ഒന്ന് പേടിപ്പിച്ചാലോ എന്ന് വെച്ച്.

"ഓഹ്... ഇതാണോ അന്റെ അനിയത്തി??? " ഞാൻ ഷഹാനോട് അവളെ നോക്കി ചോദിച്ചു.

"അനക് അറിയോ ഇവളെ?? " ഷഹാൻ ഒന്നും അറിയാത്ത പോലെ എന്നെ സപ്പോർട്ട് ചെയ്തു നിന്നു.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now