Chapter 15

206 29 10
                                    

Happy reading ☺☺:

അവളുടെ കണ്ണുകളിലെ ആ കണ്ണീർ തുടച്ചു മാറ്റി അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കണം എന്നുണ്ട് പക്ഷെ എനിക്ക് അതിനു കഴിയുന്നില്ല്ലല്ലോ..

അവളുടെ ആ പഴയ മൊഞ്ചിന് ഇപ്പഴും ഒരു മാറ്റവുമില്ല. അവളുടെ ആ കണ്ണുകൾക്കും. അത് ഇപ്പോഴും എന്നെ അവളിലേക് അടിപ്പിക്കുന്ന ഒരു കാന്തം തന്നെ.

"മോൾക്ക് സുഖല്ലേ?? " മാമടെ അടുത്ത് ഇരിക്കണ ഉപ്പ ലെയ്‌ബടെ നേരെ തിരിഞ്ഞു.

"ഹാ.. മാമ.. അൽഹംദുലില്ലാഹ്.. " അവൾ ഉപ്പാനെ നോക്കി പറഞ്ഞു.

"ഇന്റെ മോളെ... മാമ ഒക്കെ പണ്ട്... ഇപ്പൊ ഇന്റെ പോലെ ഇതും അന്റെ ഉപ്പ തന്നെ.. " അഹ്‌മദ്‌ മാമ അവളെ നോക്കി പറഞ്ഞു.

എൻറെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിടർന്നു.

"എന്താടാ.. ഇനി അനക്കും ഇണ്ട അങ്ങനെ ക്കെ??" അഹ്‌മദ്‌ മാമ ചോദിച്ചു. എൻറെ ചിരി കണ്ടിട്ടാവണം എന്നെ നോക്കിയത്. എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു.

"ഇല്ല.. ഉപ്പ.. " ലെയ്‌ബടെ ഉപ്പാനെ നോക്കി ഞാൻ പറഞ്ഞു.

അപ്പോൾ എല്ലാവരും ഒന്ന് ചിരിച്ചു.

കൊറച്ചു നേരം കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടന്ന് യാത്ര പറഞ്ഞു ഇറങ്ങി.

എൻറെ പെണ്ണിനെ പോണതിന് മുൻപ് ഞാൻ ഒന്നും കൂടെ നോക്കി. അവളുടെ കണ്ണുകൾ എന്നെ നോക്കി നില്കുന്നത് ഞാൻ കണ്ടു.

ഇപ്പോഴും എനിക്ക് ഒരു ഒറ്റ പ്രാർത്ഥനയുള്ളൂ.. അവളെ എനിക്ക് തരണേ റബ്ബേ... അവൾ എന്നെ മനസിലാക്കി എന്നെ സ്വീകരിക്കണേ....

***********************************

ഇന്ന് മെയ്‌ 25: അവരുടെ എൻഗേജ്മെന്റ്.

"അതാ അവരൊക്കെ ഇപ്പൊ എത്തും.. വേഗം ചെയ്യ് ഒക്കെ " അഹമ്മദ്ക്ക പറഞ്ഞു.

എല്ലാവരും ലെയ്‌ബയുടെ എൻഗേജ്മെന്റ് തിരക്കിലും ആഘോഷത്തിലുമായിരുന്നു.

എത്ര മേൽ സന്തോഷം ആ വീട്ടിൽ ഇപ്പൊ അടുത്ത് ഒന്നും ആരും കണ്ടിട്ടില്ല. കോട്ടും പാട്ടുമൊക്കെയായി
അവർ സന്തോഷത്തിലായിരുന്നു.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now