Chapter 29

212 21 10
                                    


ബാക്കി കഥ ഞാൻ അവനോട് പറഞ്ഞു  നിർത്തിയപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്...ഞാൻ ഫോൺ എടുത്ത് നോക്കുമ്പോൾ അശ്വതിയായിരുന്നു അത് ...

ഞാൻ ഷഹാനെയും ഫോണിനെയും മാറി മാറി നോക്കി. പടച്ചോനെ എന്താ ചെയ്യാ ഇനി.  ഫോൺ എടുക്കണോ ... വേണ്ടാ ...

"ആ.. ഫോൺ ഒന്ന് സ്വിച്ച് ഓഫാക്കിയെ.. ഇനി ലിനു  ഇത് കണ്ടിട്ട് എണീറ്റ മതി..." ഇതും പറഞ്ഞു അവൻ എന്നെ നോക്കി.  

ഞാൻ വേഗം ഫോൺ എടുത്ത് സ്വിച്ച് ഓഫാക്കി വെച്ചു. 

"ചോര ....ചോരാ ...  ഉമ്മാആആ ......" പെട്ടന്ന് എന്റെ സൈഡിൽ നിന്നും ഒരു നിലവിളി ഞാൻ കേട്ടു അവിടേക്കു നോക്കി.  ഒന്നും അല്ല ലെയ്‌ബ എണീറ്റതായിരുന്നു.  അവൾ സോഫയിൽ നിന്നും ഒരറ്റ ചാട്ടം, താഴേ വീണു എന്ന് പറഞ്ഞ മതിയല്ലോ.

"ന്ത ചാച്ചു ന്താ പറ്റിയെ ??" പെട്ടന്ന്ഫോണിൽ കളിച്ചുകൊണ്ടിരുന്ന  ആയിഷ ഡൈനിങ്ങ് റൂമിൽ നിന്നും വന്നു. 

അവൾ ലൈബനെ കണ്ടതും ചിരിക്കാൻ തുടങ്ങി. അത്രേം നേരം ചിരിയടക്കി പിടിച്ച ഞങ്ങ്ളും ചിരിച്ചു പോയി.  താഴെ നിന്ന് എഴുനേറ്റ് അവൾ ഞങ്ങളെ എല്ലാവരേം മാറി മാറി നോക്കി. അത് കണ്ടപ്പോൾ ഞങ്ങൾ ഓരോരുത്തരായി ചിരി നിർത്തി തുടങ്ങി. 

"എന്നാലും ഇന്റെ ലിനു ...... എന്ത് വീഴ്ചയാടി ഇത് ??" ആയിഷ അവൾക്കിട്ട് ഒന്ന്  താങ്ങി.  തുറപ്പിച്ച ഒരു നോട്ടം നോക്കിയതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല.. 

"ഏറ്റവും അടിപൊളിയായത്, നേരത്തെ തലകറങ്ങി വീണത്.. വീണപ്പോ കറക്റ്റ് അന്റെ അച്ചുക്കന്റെ  നെഞ്ചിലേക്ക് തന്നെ വീണാലോ .." ഇവൾ ഇത് എന്തിനുള്ള പുറപ്പാടാ പടച്ചോനെ. 

"അതെപ്പോ ഞാൻ കണ്ടല്ലോ...  ചാച്ചും  ഉമ്മയും എന്നെ പിടിച്ചത് ക്കെ എനിക്ക് ഓര്മ ഇൻഡ് ട്ടാ .." 

"അപ്പൊ എന്റെ ബോധം വീഴുന്നതിന് മുൻപ് പോയി പോയിലെ .." ഇതും പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി. 

"അല്ല.. അനക് ഇത്ര പേടിയാ ചോര ??" 

"ഞാൻ ചൊറി കണ്ടിട്ട് ഒന്നും അല്ല വീണത് .."   "ഓ ... ഇന്റെ ചാച്ചു കാൽ പൊട്ടിയത് സഹിക്കാൻ പറ്റാൻഡവും .." അവൾ പറഞ്ഞു നിർത്തിയില്ല അപ്പോഴേക്കും ആയിഷ പറഞ്ഞു.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Tempat cerita menjadi hidup. Temukan sekarang