Happy reading:
ഞങ്ങൾ ഗേറ്റ് കിടന്ന് പുറത്തേക് ഇറങ്ങി. ആദ്യമായി ബുള്ളറ്റിൽ കയറിയപ്പോൾ അതും അവന്റെ ഒപ്പം കയറിയപ്പോൾ എനിക്ക് ഏതോ ഒരു സ്വപ്നം യാഥാർഥ്യമായ പോലെ. ഒരു പക്ഷെ എനിക്ക് കിട്ടിയ ഭാഗ്യമാവാം. എന്തോ എനിക്ക് അങ്ങനെ തോന്നുന്നു.കാറ്റ് വന്നു മുഖത്ത് ചുംബിക്കുമ്പോളും എൻറെ കണ്ണുകൾ റെയർ വ്യൂ ഗ്ലാസ്സിലൂടെ കാണുന്ന അവന്റെ മുഖത്തേക്ക് മാത്രമായിരുന്നു.
ഞങ്ങൾ പോകുമ്പോൾ പെട്ടന്ന് എന്തോ എൻറെ കാലിൽ തെറിച്ചത് പോലെ എനിക്ക് തോന്നി. പെട്ടന്നൊരു ബ്രേക്ക് ഇട്ട് അവന് ബുള്ളറ്റ് നിർത്തി. ഞാൻ എൻറെ കാലിലേക്ക് നോക്കി.
അവിടെ മഴ പെയ്ത ചളി വെള്ളം ഇണ്ടായിരുന്നു അത് തെറിച്ചതായിരുന്നു. ഇത് കണ്ടപ്പോൾ ദേശ്യത്തോടെ ഞാൻ അവനെ നോക്കി. ബുള്ളറ്റിൽ നിന്ന് ഇറങ്ങി ഞാൻ ചോദിച്ചു.
"ഒന്ന് നോക്കിട്ട് ഒക്കെ ഓടിച്ചുടെ.. എൻറെ പുതിയ ജീൻസാ... "
"അത് കഴുകിയ പൊയ്ക്കോളും..." അവന് അതൊന്നും ഒരു വിഷയം അല്ല എന്ന രീതിയിൽ എന്നെ നോക്കി.
കണ്ണ് ഉരുട്ടി ഞാൻ അവനെയും തിരിച്ചു ഒരു നോട്ടം നോക്കി. അത് കണ്ടപ്പോൾ അവന് ചോദിച്ചു,
"അനക്ക് ഇപ്പൊ അത് കഴുകിയ കളഞ്ഞ പോരെ...?? "
"മ്മ്മ്.. "
"വാ... അവിടെ ഒരു പൈപ്പ് ഇണ്ട്.. " ഇതും പറഞ്ഞു, അവിടെ റോഡ്സിഡിലെ പൈപ്പിന്റെ അടുത്തേക് എന്നെ കൊണ്ട് പോയി.
എന്നിട്ട് ആ പൈപ്പ് തുറന്നു തന്നിട്ട് അവന് പറഞ്ഞു,
"ന്നാ കഴുകിക്കോ.. "
ഞാൻ എൻറെ ജീൻസ് കഴുകി വ്യത്തിയാക്കി. അവന്റെ അരികിലേക്ക് നടന്നു.
************************************
അവളുടെ ജീൻസ് അവൾ കഴുകി വ്യതിയാക്കി അവൾ എൻറെ അരികിലേക്കു വന്നു.
അവൾ എൻറെ മുന്നിൽ വന്നു നിന്ന്. ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്നു. നിശ്ചലനായി ഞാനും.പെട്ടന്ന് അവളുടെ കയ്യിലെ വെള്ളം എൻറെ മുഖത്തേക്ക് കുടഞ്ഞു.
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...