Chapter 34

273 30 32
                                    

Happy reading: :)

ഒരു ആഴചയ്ക്കു ശേഷം, ഇന്ന് ജൂൺ 23, ലെയ്‌ബയുടെ ആസാദിന്റെ കല്യാണം.  

സത്യങ്ങൾ എന്താണ് എന്ന് അറിയാതെ തന്റെ വിധിയെ പഴിച്ചു ലെയ്‌ബ ഒരു ഭാഗത്തും, അന്ന് നടന്നത് എന്താണ് എന്ന് ലൈബനോടെ അറിയിക്കാൻ കഴിയാതെ ആസാദ് മറുഭാഗത്. ഇതിന് ഒരു അവസാനം വേണം എന്ന് കരുതി ഒരുങ്ങി ഇറങ്ങി ഷഹാനും സൽമാനും അയിഷയും. 

നിക്കാഹ് പള്ളിയിൽ വെച്ചട്ടാണ് എന്ന ഉറപ്പിച്ചത്. ഉച്ചക്ക് 11:30  യോടെ ആണ് നിക്കാഹ്. എല്ലാവരും അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. നിക്കാഹ് കഴിഞ്ഞ് ചെക്കൻ വീട്ടിൽ വരുന്നത് കൊണ്ട് അവിടെ സൽക്കാര വിഭവങ്ങൾ ഒരുക്കി വെക്കാനുള്ള തിരക്കും ഇണ്ടായിരുന്നു. 6 മണിക് ആണ് അവരുടെ reception  പറഞ്ഞിരിക്കുന്നത്.  

പക്ഷെ ഇതൊന്നും അറിയാത പോലെ ലെയ്‌ബ ഇപ്പഴും കെടന്ന് ഉറങ്ങാ.  സമയം 6:30 കഴിഞ്ഞു. 

**************************************************

"ഷഹാനെ ... പള്ളിലെ കാര്യം ഒക്കെ റെഡിയാക്കിയ ??" ഉപ്പ എന്റെ അടുത്ത വന്ന് ചോദിച്ചു. 

"ഹാ.. ഇന്നലെ അവിടത്തെ ഉസ്താദിനോട് പറഞ്ഞിരുന്നു ...." 

"ഹാ.. എന്ന  പോയി വേഗം റെഡിയാവ്... നിക്കാഹ് കഴിഞ്ഞു ദുഹ്ർ നിസ്കാരം കഴിഞ്ഞിട്ട് അവിടന്ന് തിരിക്കാം.. 10  മണിക് എങ്കിലും അവിടെ എത്തണം.." ഉപ്പ ഇതും പറഞ്ഞു നൗഫൽ മാമാടെ അടുത്തേക്ക് പോയി .

കല്യാണം ആയത് കൊണ്ട് നീക്കാനും ഇരിക്കാനും സമയം കിട്ടാനില്ല. ഒന്ന് ഇരിക്കുമ്പോഴേക്കും അവിടന്ന് ആരെങ്കിലുമായി വിളിക്കും ... എന്റെ ഈ കഷ്ടപ്പാട് ഒന്നും എന്റെ അനിയത്തി അറിയണ് ഇല്ലാലോ...  അവൾക്ക് എന്താ ഒരുങ്ങിട്ട് പോയ പോരെ. 

"ലിനു എവിടെ ചാച്ചു ??" പെട്ടന്ന് ഞാൻ തിരിഞ്ഞു നോക്കി സൽമാൻ ആയിരുന്നു അത്. 

"ലിനു... ആ ഞാൻ കണ്ടില്ലലോ .." പറഞ്ഞപോലെ അവൾ എവിടെ??

"ഉമ്മ ലിനു എന്ത്യേ ??" എന്റെ മുന്നിലൂടെ പരക്കം പായാണെ ഉമ്മാനെ വിളിച്ചു ഞാൻ ചോദിച്ചു. 

"ആഹ് .. അവൾ ഇപ്പഴും സുഖായിട്ടു കെടന്ന് ഉറങ്ങാണ് .. ..." പെട്ടന്ന് തൊട്ടരികിൽ നിൽക്കുന്ന ഫൈസ ഉത്തരം തന്നു. 

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now