Happy reading:സ്കൂളിൽ ഞാൻ നേരത്തെ എത്തിയിരുന്നു. പതിവ് പോലെ ഷഹാനെ കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാണ് അവൾ ഗേറ്റ് കിടന്നു വരുന്നത് ഞാൻ കണ്ടത്. പടച്ചോനെ അവൾ വരുന്നത് കാണാൻ തന്നെ എന്ത് രസാണ്..
പെട്ടന്ന് എൻറെ കാലുകൾ അവളുടെ നേരെ നീങ്ങി. ഞാൻ അവളിലേക് നടന്നു. പെട്ടന്ന് അവൾ എന്തോ പറഞ്ഞ് എൻറെ നേരെ തിരിഞ്ഞു.***********************************
പക്ഷെ അവൻ ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു. ഞാൻ അവന്റെ മുന്നിൽ നിന്ന്... പോവാനായി ഇടത്തോട്ട് നീങ്ങി, അതെ സമയം അവനും എൻറെ ഒപ്പം നീങ്ങി. എന്നാ വലത്തോട്ട് തിരിയാ എന്ന് വിചാരിച്ചപ്പോൾ അവൻ വീണ്ടും അതാവർത്തിച്ചു.
സഹികെട്ടു ഞാൻ പറഞ്ഞു,"ഒന്ന് മാറി തരോ.???എനിക്ക് പോണം " ഇതു പറഞ്ഞു കഴിഞ്ഞപ്പോളാണ് മനസിലായത് അവനും ഞാൻ പറഞ്ഞത് എന്നോട് പറഞ്ഞു എന്ന്.
"ന്റെ പടച്ചോനെ... " "എൻറെ റബ്ബേ.. " അതാ വീണ്ടും അടുത്തത്. ഞങ്ങൾ ഇങ്ങനെ ഒരുമിച്ച് പറഞ്ഞു.
എന്നിട്ട് അവൻ എനിക്ക് വഴിമാറി തന്നു എന്നിട്ട് പറഞ്ഞു,
"മാഡം.. പൊയ്ക്കോ.. " എന്നെ ഒന്ന് ആക്കിയതാ അവൻ. ഇത് കേട്ടപ്പോൾ കൂടെ നിക്കണേ സൽമാൻ ചിരിച്ചു.
തലയാട്ടി കൊണ്ട് ഞാൻ മുന്നോട്ടു നടന്നു. കൊറച്ചു നടന്നു ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി.
ഞാൻ കണ്ടു.. അവൻ എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു. ഞാൻ അവനെ നോക്കിയതും അവൻ കണ്ണെടുത്തു മാറ്റി. അവൻ താഴത്തേക്ക് നോക്കി ചിരിക്കുണ്ടായിരുന്നു. അറിയാതെ എൻറെ മുഖത്തും ചിരി വിരിഞ്ഞു. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.
എന്നിട്ട് ഞാൻ ക്ലാസ്സിലേക്ക് പോയി.
************************************
അവൾ എന്നെ തിരിഞ്ഞു നോക്കിയപ്പോൾ എനിക്ക് എന്തോ ഒരു ഇത് തോന്നി. എന്താ ഇപ്പൊ അതിനു പറയാ.. നിങ്ങൾക്ക് മനസിലായിട്ടുണ്ടാവുല്ല??
അറിയാതെ എൻറെ മുഖത്ത് ചിരി വന്നു. എൻറെ ആ ചിരി കണ്ടിട്ടാവണം അവളും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അതിൽ എൻറെ മനസ്സ് അവളോടപ്പം ഇറങ്ങി പോയി. എന്തൊരു ഭംഗിയായിരുന്നു എന്ന് അറിയോ അവൾ ചിരിച്ചപ്പോ.
ഇവൾ എന്നേം കൊണ്ടേ പോവൂ...
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...