മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു
ധനജയ് : yes i love you മീര ❣️
പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️
അർജുൻ : നിനക്കായി...
സമയം രാത്രി 1:00 മണി കഴിഞ്ഞു ചുറ്റും കൂരാ കൂരിരുട്ട്.....ഒരു ഇരുന്നില കെട്ടിടം.ആരും ഇല്ല അവിടെ എങ്ങും നിഷ്ഭദമായ അന്തരീക്ഷം അവളുടെ ശബ്ദം മാത്രം പ്രേധിദ്വാനിച്ച് കേൾക്കാം
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
മീര : റെയിച്ചൽ...
അവൾ ഇടറിയ ശബ്‍തത്തോടെ വിളിച്ചു ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ച് അവൾ വീണ്ടും വിളിച്ചു.. മറുപടി ഇല്ല പക്ഷേ എവിടയോ കരച്ചിൽ കേൾക്കാം... അവൾ വീണ്ടും വിളിച്ച് കൊണ്ട് മുൻപോട്ട് നടന്നു......... നടന്ന് നടന്ന് അവൾ ആ ബിൽഡിംഗ് ന്റെ മുൻവശത്തേക്ക് എത്തി..... അവിടെ യായി ഒരു കുഞ്ഞി cfl bulb കത്തുന്നതിന്റെ വെളിച്ചം കാണാം.... അതിനു താഴെ യായി ... കുറച്ച് വാടിയ വെളുത്ത റോസാ പൂക്കളും നിൽക്കുന്നുണ്ട്.... പേടിയോടെ മീര മുൻപോട്ട് നടന്നു......
പെട്ടന്ന് എന്തോ അവൾക്ക് മുൻപിലേക്ക് പതിച്ചു... ഒരു നിമിഷം അവൾ നിശ്ചലായി.... തനിക്കും മുൻപിൽ ചലനമറ്റ ആ ശരീരത്തിൽ നിന്നും രക്തം ഒഴുകി ഇറങ്ങി..... അവിടെയായി വാടി നിന്നിരുന്ന ആ വെളുത്ത റോസാപൂക്കളിലും ആ രക്ത തുള്ളികൾ ഒഴുകി ഇറങ്ങി
: റെയിച്ചൽ
അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.... ശ്വാസം എടുക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി..... ഒഴുകി ഇറങ്ങിയ കണ്ണുനീരും, കഴുത്തിലായി പൊടിഞ്ഞ വിയർപ്പും അവൾ തുടച്ച് കൊണ്ട് ചുറ്റും ഒന്ന് നോക്കി.....
ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ... തന്റെ room ആണ് എന്ന് അവൾക്ക് മനസിലായി.... താൻ ഇത്രയും നേരം കണ്ട് സ്വപ്നം ആണ് എന്നും
അവൾക്ക് അപ്പുറമായി ഇതൊന്നും അറിയാതെ മൗലിയും , dev യും...നല്ല ഉറക്കമാണ്.... അവൾ പരിഭ്രാന്തതയോടെ വീണ്ടും ചുറ്റും ഒന്ന് തിരഞ്ഞു....അനുസരണ ഇല്ലാതെ അതി വേഗം മിടിക്കുന്ന ഹൃദയത്തെ സമാധാന പെടുത്താൻ എന്ന വിധം വലതു കൈ നെജിലേക്ക് വെച്ച് കണ്ണുകൾ അടച്ച് ശ്വാസം ഗെതി ക്രെമമാക്കാൻ ശ്രെമിച്ചു....