മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു
ധനജയ് : yes i love you മീര ❣️
പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️
അർജുൻ : നിനക്കായി...
സമയം കടന്നു പോയി... മീര ഒന്ന് ഒക്കെയായി എന്ന് മനസിലായതും അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി... അവനു നേരെ നിർത്തി.
: മീര
മറുപടി പറയാതെ നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ നോക്കി
അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു
: ഇനിയും എന്തിനാണ് നീ ഇങനെ കരയുന്നത്. ഞാൻ വന്നില്ലേ...
എന്ത് കൊണ്ടോ അവന്റെ ചോദ്യത്തിന് അവൾക്ക് മറുപടി ഉണ്ടായില്ല....
: നിന്റെ മനസിൽ ഒത്തിരി ചോദ്യങ്ങൾ ഉണ്ട് എന്ന് അറിയാം... എല്ലാത്തിനും ഇന്ന് നിനക്ക് ഞാൻ മറുപടി നൽകിയിരിക്കുന്നു..... അതിന് ആദ്യം ഞാൻ പറഞ്ഞ കഥ പുറത്തിയാക്കണം
അവൾ ഒരു സംശയ ഭാവത്തോടെ അവനെ നോക്കി....
: വാ പറയാം...
അവൻ അവളെയും വിളിച്ച് ഹാളിൽ എത്തി
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവിടെ എത്തിയതും അവൾ ഒന്ന് അമ്പരന്നു... കാരണം അവിടെ എല്ലാവരും ഉണ്ടായിരുന്നു അവളുടെ അച്ഛനമ്മാർ, ഏട്ടന്മാർ, കൂട്ടുകാർ, അഭയ്, പിന്നെ കുറച്ച് പരിചയം ഇല്ലാത്ത മുഖങ്ങളും....
അവൾ വീണ്ടും അവനെ നോക്കി...
: ഇവർ എന്താ ഇവിടെ എന്ന് അല്ലേ.. പറയാം... നി വാ
അവൾ അവൻ പറഞ്ഞത് അനുസരിച്ച് നിശബ്ദമായി അവൻ പറയുന്നത് കേൾക്കാൻ തയ്യാറായി...
അവൻ അവളെ സോഫയിൽ ഇരുത്തി അവൾക്ക് മുൻപിലയുള്ള സ്‌ക്രീനിൽ വീണ്ടും ആ നാലു പേരുടെയും ചിത്രങ്ങൾ തെളിഞ്ഞു.....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.