പ്രോഗ്രാം കഴിയാൻ കാത്തുനിൽക്കാതെ ഹന്ന സീറ്റിൽ നിന്നും ഇറങ്ങി ഓടി. ലക്ഷ്യബോധമില്ലാതെ അവളുടെ കൂടെ ഞാനും.
സ്റ്റേജിനു പുറക്കിലെ ഡ്രസിങ്ങ് മുറിയിലേക്കു എന്റെ കൈകളിൽ പിടിച്ചു കൊണ്ട് അവൾ കയറി.
മുറയിൽ കണ്ണാടിയോടുകൂടിയ ഒരു ഷെൽഫ്. മറ്റെരുവശത്തായി ചെറിയ തീൻമേശ കാണാം.പല തരത്തിലുളള കുപ്പി ജൂസുകളും കേക്കുകളും നിരത്തിയിരിക്കുന്നു. മേശയോടു ചേർന്നു കിടക്കുന്ന കസേരകൾ കൂടാതെ ഞങ്ങളും പിന്നെ നീളമുടിയുളള വെളുത്ത പയ്യനും മാത്രമായിരിന്നു മുറയിൽ.
കസേരകളിൽ ചൂണ്ടി ഇരിക്കാൻ ആഗ്യം കാണിച്ചു ഞാനും ഹന്നയും അതിൽ ഇരുന്നു.
ചുമരിനോടു ചേർന്ന് ഒരു വാതിൽ( toilet ) നിന്നും അയാൾ ഇറങ്ങി വന്നു. ഏഷ് നിറത്തിൽ ബ്ലാക്ക് വരകൾ ഉളള ഷർട്ടും കരീനീല ജീൻസ് അയിരുന്നു വേശം.
ഒരു അമ്പരപോടെ ഞാൻ അയാളെ അടി മുടി വീക്ഷിച്ചു. ആറടി ഉയരം ഇടതൂർന്ന ചുരുളൻ മുടി.ചെറിയ കണ്ണുക്കൾ, നീണ്ട ഗരുഢൻ മൂക്ക് , നിരപ്പാർന്നപല്ലുകൾ,കുറ്റി രോമങ്ങളാൽ നിറഞ്ഞ താടി,വലിയ ചെവികൾ, ഇളളം റോസ് നിറമുളള നേർത്ത ചുണ്ട്.
അയാൾ എന്തു വേണം എന്ന ഭാവാത്തിൽ വലത്തെ പുരികം മുകളിലേക്കു പൊക്കി കൊണ്ട് ബോട്ടലിലെ വെളളം കുടിച്ചു. വെളളം ഇറക്കുമ്പോൾ തൊണ്ടയിലെ മുഴ വ്യക്തമായി കാണാം.
"Hello Sir, I am a huge fan of you and so excited to See you. Can I have your autograph Please ...."
ഒറ്റ ശ്വാസത്തിൽ ഹന്ന പറഞ്ഞു തീർത്തു. അവളുടെ നാടകീയ മായ പ്രകടനം കണ്ടപ്പോളാണ് എന്റെ മുന്നിൽ പ്രതിഷ്ടിച്ചിരിക്കുന്നത് സാക്ഷാൽ അയാൻ ആസിഫാണ് എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്.
ആശ്ചര്യത്തോടെ അവൻ ഞങ്ങളെ മാറി മാറി നോക്കി.
"എടാ നിന്നക്കും ഫാൻസോ "
അയാനിന്റെ പുറത്തു തട്ടികൊണ്ട് കൂടെ ഉണ്ടായിരുന്ന നീളൻ മുടിയുളള വെളുത്ത പയ്യൻ പറഞ്ഞു.
"ഞാനിപ്പോൾ വലിയ റേഞ്ചിലായി മച്ചാനെ"
എന്നു പറഞ്ഞു ഷോൾഡർ ഞെട്ടിച്ചു കൊണ്ട് ചിരിച്ചപ്പോഴാണ് ഞാനതു കണ്ടത്.
ഇടത്തെ കവിളിലെ നുണകുഴി
നുണകുഴിയുളളവരുടെ കവിളുകളിൽ വിരലുകൾ കൊണ്ട് കുത്തി നോവിച്ചു രസിക്കൽ എനിക്കു എന്നും ഹരമായിരുന്നു .
അതിന്റെ പേരിൽ ഒരുപാടു വേദന എന്റെ ഉമ്മി സഹിച്ചിട്ടുണ്ട്. എനിക്കു നുണകുഴി കിട്ടാത്തതിന്റെ പേരിൽ ചെറുതിൽ ഒരുപാടു പിണങ്ങിയിട്ടുണ്ട് എന്നു ഉമ്മി പറഞ്ഞന്തോർത്തു.
അയാൻ പതിയെ ഞങ്ങൾക്കരികിൽ വന്നു നിന്നു. ഹന്നയുടെ കൈയിലെ പുസ്തകം വാങ്ങി പേനയും എടുത്തു കൊണ്ടു ചോദിച്ചു.
" your name Please "
"ഹന്ന! ഹന്ന ഫാത്തിമ്മ " സംശയാർഥത്തിൽ അവൾ മറുപടി നൽകി.
ബുക്കിൽ കുത്തികുറിച്ചു കൊണ്ട് ഹന്നയ്ക്കു തിരിക്കെ നൽകി .എന്റെ നേർക്കു അയാളുടെ വലംകൈയ് നീട്ടി .
************************
ČTEŠ
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...