Ayan pov
°°°°°°°°°°°
ഹന്നയുമായുളള engagement ൽ നിന്നും പിന്തിരിയാനുളള എന്റെ തിരുമാനത്തെ എല്ലാവരും ശക്തമായി എതിർത്തു. കാര്യത്തിന്റ ഗൗരവം മനസ്സിലാക്കിയപ്പോൾ പിന്തുണയുമായി രംഗത്തെത്തിയത് ഹന്നയുടെ ഫാദർ തന്നെയാണ് . അത് എന്റെ ആത്മവിശ്വാസത്തെ ഇരട്ടിപ്പിച്ചു .അല്പം പ്രയാസപ്പെട്ടിട്ടാണെങ്കിലും ഹന്നയോട് കാര്യം പറഞ്ഞ് മനസ്സിലാക്കിപ്പോൾ തന്നെ പകുതി ഭാരം കുറഞ്ഞു. ഫോൺ കട്ട് ചെയ്യ്ത് കാറിൽ നിന്നും ഇറങ്ങി താഴ്വാരത്തിലെ വിദൂരതിയിലേക്ക് നോക്കി ഞാൻ കൂവി വിളിച്ചു.
'എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യം'
Now ! I can fly..♢♢♢♢♢□□□□□□♢♢♢♢♢
Rask POV
°°°°°°°°°°°
ഓഫിസിലെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി നാട്ടിലേക്ക് വിളിക്കുന്നതിന്റെ രഹസ്യം ഇതുവരെ ആരും തിരിച്ചറിയാത്തതിൽ ഞാൻ സ്വയം അഭിമാനിച്ചു."ഹലോ, അസല്ലാമു അലൈക്കും "
''വലൈക്കു സലാം " കനപ്പിച്ചുളള മറുപടി കേട്ടപ്പോഴെ കാര്യം എനിക്കു പിടിക്കിട്ടി. പിന്നെ പതിവു പല്ലവി പോലെ ഉമ്മ തുടർന്നു.
" ആരെ തോൽപ്പിക്കാനാടാ നീ ഈ വാശി കാട്ടുന്നത്. അത് നിന്റെ ചോരയാന്നു മറക്കണ്ട ,എന്റെ കുട്ടി മനസ്സറിഞ്ഞ് ചിരിച്ച്കണ്ട കാലം ഞാൻ മറന്നു."
ഉമ്മാടെ അവസാന വാക്കുകൾ എന്റെ ചങ്കിടിപ്പ് കൂട്ടി. ശബ്ദത്തിൽ പതർച്ച വരാതിക്കാൻ പരമാവതി ശ്രദ്ധച്ച് ഉമ്മാനെ വാശി പിടിപ്പിക്കൽ തുടർന്നു.
" അല്ല , ഇങ്ങള് എന്റെ ഉമ്മേ അതോ ഓൾടെ ഉമ്മേ "
'' ഒരു ഉമ്മാനെ സ്നേഹിക്കണ മോൻ, നിന്നക്ക് എന്റെ വാക്കിനു വെല്ല വെലയുണ്ടാർന്നെങ്കിൽ നീ ഇങ്ങനെ ചെയ്യോ "
'' ഇതല്ലാതെ വെറേന്തെങ്കിലുണ്ടാ ഇങ്ങക്ക് പറയാൻ ഇല്ലെ, ഞാൻ ഇപ്പോ ഫോൺ വെക്കും" ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു.
ഡോർ തുറന്ന് ഫയലുമായി സ്റ്റാഫ് കടന്നതും
" ഞാൻ പിന്നെ വിളിക്കാം" ഫോൺ കട്ട് ചെയ്യ്ത് ഫയൽ റീ ചെക്ക് ചെയ്യ്ത് Sign ചെയ്യ്തു തിരികെ ഏൽപ്പിച്ചു.
VOUS LISEZ
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Roman d'amour(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...