Riya POV
°°°°°°°°°°°
പതിവു പോലത്തെ കല്ല് ഇട്ടലിയും ഒഴുക്കുവെളളം സമ്പാറുമായി നീണ്ട 15 മിനിറ്റ് തുടർന്ന പഞ്ചഗുസ്തിയിൽ വിജയം കൈവരിച്ച ഞാൻ ലോക റേ റെക്കാർഡ് നേടിയ സന്തോഷം മുഖത്ത് പടത്തി എനിക്കു ചുറ്റും ഇരിക്കുന്ന നിസഹായരായ എന്റെ സഹപാഠികളെ നോക്കി ചിരിച്ചു .ഇട്ടിലിയുമായി അവർ നിർത്താതെ മല്ലടിച്ചു കൊണ്ടിരിക്കുകയാണ്. ജെസി ഏകദേശം തോൽവി സമ്മദിച്ച മട്ടിലാണ് ഞാൻ അവളെ നോക്കി വിഷാദാത്മകമായി പറഞ്ഞു
"How sad "
അവളുടെ തുടുത്ത കവിൾ തടത്തിൽ പിടിച്ചു കുലുക്കി കൊണ്ട് ഞാൻ വീണ്ടും തുടർന്നു .
"അടുത്ത തവണ മോൾക്ക് ഫസ്റ്റ് അടിക്കാട്ടോ "
അവൾ അടിക്കാൻ കൈ ഉയർത്തിയതും, ഒഴിഞ്ഞു മാറി ഓടുന്നതിനിടെ അവളെ നോക്കി നാവ് നീട്ടി കളിയാക്കി.
ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ മുഖം വീർപ്പിച്ച് അവൾ പരിഭവിച്ചു."പോ..ടി "
അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളുടെ മുറിയെ ലക്ഷ്യമാക്കി ഞാൻ പടവുകൾ കയറി .
ടൈം ടേബിൾ അനുസരിച്ച് ബുക്സ് എല്ലാം പെറുക്കി ബാഗിൽ ഒതുക്കി.ഷെൽഫിൽ നിന്നും പിഗ് ടോപ്പും ബ്ലാക്ക് ജീൻസും എടുത്തിട്ടിനു ശേഷം അല്പം moistures ക്രീമും കൺമഷിയും മസ്ക്കാരും ഇട്ട് മുടി ചീകി ഒതുക്കുന്നതിനിടയിൽ കണ്ണാടിയിലൂടെ എന്റെ പ്രതിബംബത്തെ ഇമ്മവെട്ടാതെ നോക്കി ഭ്രാന്തിയെ പോലെ സംസാരിക്കുന്ന എന്റെ പതിവ് ശീലം തുടർന്നു.
everything is normal, No .. No .. Not at all
ആക്ച്ച്വലി നിന്നക്കെന്തു പറ്റി Riya, പഴയ ആ ചുറുചുറുക്ക് തിരിച്ചെടുത്ത് എന്തിനുളള പുറപ്പാടാ, ഹും!എന്റെ ഒറ്റ പുരിക്കം ഉയർത്തി കൊണ്ട് ഞാൻ എന്റെ പ്രതിബിംബത്തെ നോക്കി ശാസിച്ചു.
ഞാൻ എന്റെ കവിളിൽ വിരലമർത്തി കൊണ്ട് തിരിച്ചും മറിച്ചും ഒരു ദീർഘ വീക്ഷണം നടത്തുന്നതിനിടെ പിറുപിറുത്തു .
oh, OMG ! Riya look at this ,your cheek become Red , it's blush Yarr...ആദിയുടെ message കിട്ടിയതിനു ശേഷം നിരന്തരം മാറി മറിയുന്ന എന്റെ പെരുമാറ്റ രീതികളിലൂടെ ഞാൻ പതിയെ പതിയെ ആ യാദ്ധ്യാർത്ഥത്യം തിരിച്ചറിയുകയായിരുന്നു.
YOU ARE READING
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...