chapter : 20

845 82 14
                                    

''ഭായ് ഉമ്മി, ഭായ് പപ്പ '' ഹഗ്ഗ് ചെയതു യാത്ര പറഞ്ഞ് ട്രോളിയുമായി ഞാൻ നടക്കവേ പിന്നിൽ നിന്നും ഉമ്മിയുടെ വിളി കേട്ടു ഞാൻ തിരിഞ്ഞു.

"റിയ ... നഫീസനെ ബുദ്ധിമുട്ടുപ്പിക്കരുത്. പിന്നെ പറഞ്ഞതൊന്നും മറക്കണ്ട "
ഒരു ഓർമ്മപ്പെടുത്തൽ എന്ന പോലെ പറഞ്ഞ് ഉമ്മി കാറിൽ കയറി അവർ കൺമറയുന്നതും നോക്കി ഞാൻ നഫീസ ആന്റ്റീയുടെ ഫ്ലാറ്റിലേക്കു നീങ്ങി.

bell അടിച്ചതും ആദി വാതിൽ തുറന്നു.
"ഹായ് ആദി ... "

ഞാൻ വിഷ് ചെയ്തതു ശ്രദ്ധിക്കാതെ മറ്റാരെയോ പ്രതീക്ഷിച്ച മട്ടിൽ അവൻ എന്റെ പിന്നിൽ തിരയുകയായിരുന്നു. അവൻ തിരയുന്നത് ആരേയാണെന് മനസ്സിലാക്കിയ ഞാൻ കളിയാക്കി പറഞ്ഞു .

"ചുചു... ച്ചു... bad luck "

"നീ അപ്പോ വിളിച്ചിലാല്ലേ "

"പിന്നെ ! ഞാൻ എന്താ നിന്റെ ഹംസമോ "
വഴി തടസമാക്കി നിൽക്കുന്ന അവനെ തളളി അകത്തു കടക്കുന്നതിനിടെ ഞാൻ പറഞ്ഞു.

സമ്മർദ്ദത്തിന്റെ ശക്തിയിൽ നിലത്തുവീഴാതിരിക്കാനാൻ വാതലിൽ പിടിച്ച് അവൾ വരുമോ ഇലയ്യോ എന്നതറിയാനായി താൽപര്യത്തോടെ അവൻ എന്നോട് ചോദിച്ചു.

" അപ്പോൾ അവൾ വരില്ലാ"

ട്രോളി വലിച്ചു നീക്കുന്നതിനിടയിൽ അവനോട് പറഞ്ഞു
" എടാ ആദി ഈ കാലാവസ്ഥ നിരീക്ഷകർ പറയുന്നതു കേട്ടിട്ടിലേ ,

ഇടംകണ്ണിട്ട് ആദിയുടെ ഭാവവ്യതാസങ്ങൾ നോക്കി ഞാൻ വീണ്ടും തുടർന്നു.

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്. അതു പോലെ വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. "

എന്റെ ഉപമ്മ കേട്ടതും അവന്റെ അവസാന ക്ഷമയും നഷ്ടപ്പെടുത്തി കൊണ്ട് എന്നെ തുറിച്ചു നോക്കി. ആ നോട്ടം അത്ര പന്തിയല്ലന്നു മനസ്സിലാക്കിയ ഞാൻ വിഷയം മാറ്റി കൊണ്ട് പറഞ്ഞു.

"എടാ എന്റെ ട്രോളി പിടിക്കാൻ സഹായിക്കടാ "

" ഓ പിന്നെ ഒറ്റയ്ക്കു തന്നെ തളളിയാ മതി "

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Donde viven las historias. Descúbrelo ahora