Chapter : 29

683 64 19
                                    

George POV
°°°°°°°°°°°°°°°

കാറ്റിംങ്ങിൽ ഓർഡർ ചെയ്യ്ത ജ്യൂസാനയി wait ചെയ്തിരിക്കുമ്പോഴാണ് അവളുടെ കോൾ വന്നത്.

നാലാം തവണയും call കട്ട് ചെയ്യാൻ മുതിർന്ന എന്നെ തടഞ്ഞു കൊണ്ട് അയാൻ പറഞ്ഞു.

"എടാ നീ കോൾ എടുക്ക്."

" ഇതവളാടാ"
കോൾ കട്ട് ചെയ്യ്ത് അലസമാട്ടിൽ ഞാൻ പറഞ്ഞു .

ഫോൺ screen ൽ വീണ്ടും തെളിഞ്ഞു.
Anju
calling....

" ഇപ്പോൾ നീ വേണ്ടെന്നു വെയ്ക്കുന്നത്, നീ വേണേമെന്ന് വെയ്ക്കുമ്പോൾ നിന്നെ തേടി വരില്ല ജോർജ് "
അയാൻ ഗൗരവത്തോടെ പറഞ്ഞു നിർത്തി.

" അളിയോ, സാഹിത്യം വേണ്ടാ ഞാൻ attend ചെയ്യ്തോളാം " ഫോണുമായി ഞാൻ പുറത്തിറങ്ങി.

"ഹലോ "

" എന്താടാ വിളിച്ചിട്ടു ഫോൺ എടുക്കാത്തെ"
മറുവശത്ത് നിന്ന് പരുക്കമാർന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.

"പിന്നെ നീ വിളിക്കുമ്പോഴേക്കും എടുക്കാൻ ഞാൻ നിന്റെ കെട്ടിയോൻ ആണോ ടീ" ഞാൻ കളി പറഞ്ഞു

''അയ്യട ! തമാശ പറയാൻ പറ്റിയ നേരം" അവൾ പരിഭവിച്ചു

" അത് വിട് നീ കാര്യം പറ"

" ദേ അച്ഛനും ചിറ്റയും ഇന്ന് പറയുന്നത് ഞാൻ കേട്ടു എനിക്കെന്തോ ജാതക ദോഷം ഉണ്ടെന്നോ ഇരുപത് വയസ് ആകുന്നതിനു മുൻപ് കെട്ടിച്ചു വിടണം എന്നൊക്കെ, എനിക്ക് ആലോചിക്കുമ്പോ തന്നെ പേടി ആകുവാ , നമ്മൾ ഇനി എന്ത് ചെയ്യും!!!!?" ?"
ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു നിർത്തി.

അവളുടെ ചോദ്യത്തിന് എന്ത് പറയണമെന്നറിയാതെ കുറച്ചു നേരത്തേയ്ക്ക് ഞാൻഒന്നും മിണ്ടിയില്ല

'' ഹലോ "
വിറയാർന്ന ശബ്ദത്തിൽ അവൾ തുടരുന്നു.

" നീ വെറുതെ ടെൻഷൻ അടിക്കേണ്ട
എല്ലാത്തിനും വഴിയുണ്ടാക്കാം "

ഞാൻ അവളെ സമാധനിപ്പിച്ചു.

"കൂടി പോയാൽ ഒരു ഒന്നര വർഷം കഴിയുമ്പോ എന്റെ വീട്ടിൽ ആലോചന ഒക്കെ തുടങ്ങും...എന്തായാലും ഞാൻ സമ്മതിക്കില്ല, അടുത്ത വർഷം എന്നെ കെട്ടുമോ!?" എന്നെ ഞെട്ടിപ്പിച്ചു കൊണ്ടവൾ ചോദിച്ചു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Tempat cerita menjadi hidup. Temukan sekarang