chapter :46

399 60 7
                                    

റിസോർട്ടിൽ എത്തിയിട്ടും എന്റെ കണ്ണുകൾ അവളെ തേടികൊണ്ടിരുന്നു. അഞ്ച് മാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞുമായി കളിച്ചു കൊണ്ടിരിക്കുന്ന അവളുടെ നിശ്ങ്കളകമാർന്ന നീക്കങ്ങൾ ഞാൻ നിശ്ബധമായി വീക്ഷിച്ചു കൊണ്ടിരുന്നു.

 അഞ്ച് മാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞുമായി കളിച്ചു കൊണ്ടിരിക്കുന്ന അവളുടെ നിശ്ങ്കളകമാർന്ന നീക്കങ്ങൾ ഞാൻ നിശ്ബധമായി വീക്ഷിച്ചു കൊണ്ടിരുന്നു

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou télécharger une autre image.

എന്റെ നോട്ടത്തിന് തടസ്സമായി എനിക്ക് മുന്നിൽ പുറം തിരിഞ്ഞു പ്രത്യക്ഷപ്പെട്ട ആൾരൂപത്തെ നീക്കി നിർത്തി ഞാൻ വീണ്ടും മാറി മാറി നോക്കി. വീടും തടസ്സം നിന്നപ്പോൾ അല്പ്പം ശബ്ദത്തിൽ ഞാൻ പിറുപിറുത്തു .
ഇത് വല്ലാത്ത കുരിശായല്ലോ

" ആടാ ഞാൻ ഇപ്പോൾ നിനക്ക് കുരിശാവും കുറച്ചു കഴിഞ്ഞാൽ ' ശാത്താനും ആവും " നല്ല കേട്ടു പരിജയമുള്ള ശബ്ദം കേട്ട് ഞാൻ തല ഉയർത്തി അയാളെ നോക്കി .

"ജോർജ് ...!" ഒരു ചമ്മിയ ചിരി അവനു പാസാക്കി ഞാൻ നീട്ടി വിളിച്ചു.

"ജോർജല്ലടാ, കുരിശ് കുരിശ് " കലിപ്പ് നേട്ടം നോക്കി .അവൻ വീണ്ടും തുടർന്നു.

"ദേ എന്റെ നാക്കു ചെറിഞ്ഞു വരുന്നുണ്ട്. അയ്യോടാ, ഹൈഡ് ആൻറ്റ് സീക്ക് കളിക്കാൻ പറ്റിയ പ്രായം " എന്നെ ഒന്നു ആക്കിയ മട്ടിൽ നോക്കി.

"ദേ ഞാൻ ഒരു കാര്യം പറയാം ഇന്ന് ഞാൻ അവളെ നോക്കി നാല് വർത്തമാനം പറയും, ഒന്നെങ്കിൽ നിനക്കവളെ കിട്ടും, അലെങ്കിൽ എന്നെന്നേക്കുമായി നിനക്കവളെ നഷ്ടപ്പെടും ഇതിൽ രണ്ടിലെന്ന് ഇന്ന് നടന്നിരിക്കും. കുറെ കാലായി ഒരു ദിവ്യ പ്രേമം മണ്ണാങ്കട്ട ! " ആകെ കലിതുള്ളി അവൻ നടന്നു പോയി. അവന്റെ സ്ഥിരം പല്ലവിയായതിനാൽ ഞാൻ അതു കാരുമാക്കാതെ , അവൻ പോയി കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ അവളും അവിടം വിട്ടുപോയി കഴിഞ്ഞിരുന്നു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Où les histoires vivent. Découvrez maintenant