Chapter:16

864 69 9
                                    

Hanna POV
••••••••••••••

ട്രിണിംങ്ങ്... ട്രിണിംങ്ങ് ....
അലാറം ഓഫ് ചെയ്യ്ത് ഹന്ന വീണ്ടും മൂടി പുതച്ചുറങ്ങി.

" ഹന്ന... ഹന്ന ... എടീ എഴുനേൽക്ക് "

ഉമ്മച്ചി തട്ടി വിളിച്ച് പറഞ്ഞു. എന്റെ ഭാഗത്ത് നിന്ന് പ്രതികരണമില്ലാതായപ്പോൾ ഉമ്മച്ചി വീണ്ടും പറഞ്ഞു.

" എടീ എഴുനേൽക്കാൻ, പടച്ചോനേ ഇതിനെ എങ്ങനെ കെട്ടിച്ച് വിടാനാ! "

മുഖത്തു നിന്നു പുതപ്പു മെല്ലെ നീക്കി ഞാൻ പറഞ്ഞു.
" ഉമ്മച്ചി കെട്ടിച്ച് വിട്ടാൽ പിന്നെ ഇങ്ങനെ ഉറങ്ങാൻ പറ്റില്ല , അതു കൊണ്ടല്ലെ ഇപ്പോ ഉറങ്ങണേ "

" ഉമ്മച്ചീടെ പുഞ്ഞാരകുട്ടി അതിന്റെ പലിശകുളളത് പണ്ടേ ഉറങ്ങി തീർത്ത് ട്ടാ ഇനി എണീറ്റോ "

ഞാൻ വീണ്ടും മുഖത്ത് പുതപ്പു മൂടി ചുരുണ്ട് കിടന്നു.

" ടീ നിനക്കിനു പർച്ചിസിംങ്ങിനു പോവണ്ടേ "

ഞാൻ ബെഡിൽ നിന്നു എഴുന്നേറ്റ് എന്റെ മറവിയെ ഓർത്ത് തലയക്ക് കൈയും വെച്ചു ക്ലോക്കിലേക്കു നോക്കി
ഓഹ് No ... 9 o'clock...

പിന്നെ കുളിച്ചതും ഒരുങ്ങിയതുംbreak fast കഴിച്ചതും എല്ലാം ഞൊടിയിടയില്ലായിരുന്നു. ഞാൻ Phone എടുത്ത് ഡയൽ ചെയ്തു.

This is how we do, yeah, chilling, laid back
Straight stuntin' yeah we do it like that
This is how we do, do do do do, this is how we do

This is how we do, yeah, chilling, laid back
Straight stuntin' yeah we do it like that
This is how we do, do do do do, this is how we do

എന്റെ ഫ്രണ്ടും കസിനുമായ ഷഫ്ന katy Perry യുടെ വലിയ ഫാൻ ആണ്. അതുക്കൊണ്ടാണ് ഈ റിംങ്ങ് റ്റൂൺ Set ചെയ്യതിരിക്കുന്നത്.

" ഹലോ ഡാർലിങ്ങ്!" ഫോൺ എടുത്ത് അവൾ പറഞ്ഞു.

" എടീ നീ എണീറ്റോ " സംശയത്തോടെ ഞാൻ ചോദിച്ചു.

" എണിറ്റു പക്ഷേ ബെഡിലാനു മാത്രം" ഒരു ചിരിയോടെ അവൾ പറഞ്ഞു.

" വാപ്പയും ഞാനും അഞ്ച് മിനിറ്റിനുളളിൽ എത്തും വേഗം റെഡിയാവ് " ഞാൻ ഒറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞു തീർത്തു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Tahanan ng mga kuwento. Tumuklas ngayon