Chapter : 39

507 65 16
                                    

"ഒന്ന് രണ്ട് വേണ്ടപ്പെട്ട കുടുംബങ്ങളിൽ  കല്യാണം വിളിക്കാനായി നഫീസാടെ കൂടെ ഞങ്ങൾ പോവും. നിങ്ങൾ ഇവിടെ ഉണ്ടാവില്ലേ, " പോവാൻ തെയ്യാറെടുത്ത് ഉമ്മുമ്മ  ഞങ്ങൾക്ക് മുന്നിലെത്തി.
അതെ എനർത്ഥത്തിൽ ആദി തലയാട്ടി യാന്ത്രികമായി ഞങ്ങളും അവനെ അനുകരിച്ചു.

ഇറങ്ങാൻ നേരം ഉപ്പുപ്പാടെ കയ്യിലെ ചായ കപ്പ് എനിക്ക്  നേരെ നീട്ടി. ഞാൻ അത് വാങ്ങി  കിച്ചിണിലോക്ക് നടന്നു.

ചായ കപ്പ് കഴിക്കുമ്പോൾ പെട്ടന്ന്
ആരോ എന്റെ  പിന്നിൽ വന്നു നിൽക്കുന്നത് പോലെ . ഞാൻ ഭീതിയോടെ തിരിഞ്ഞതും

" ഠോ...!!"
കിതപ്പോടെ ഞാൻ ആ മുഖത്ത് നോക്കി.

"അയ്യാൻ..!" വെറുപ്പോടെ  ഞാൻ അവനെ ഉറ്റുനോക്കി.

" പേടിച്ചോ "

അടക്കി പിടിച്ച ചിരിയോടെ എന്റെ അടുത്ത് വന്ന് നിന്ന് ചോദിച്ചു. ദേഷ്യം സഹിക്കാൻ വയ്യാതെ  അവനെ പിടിച്ചു തള്ളി . അവൻ അത് പ്രതീക്ഷിച്ചതു പോലെ താഴെ വീഴാതെ ബാലൻസ് ചെയ്യ്തു നിന്നു. ഒരു പരിഹാസ്യ ചിരി മുഖത്ത് വരുത്തി എന്നെ നോക്കി അവൻ കൽപ്പിച്ചു.

" എനിക്ക്  ചായ വേണം "

കോൾക്കാത്ത പോലെ പുഛത്തോടെ തിരിഞ്ഞു നിന്നു. അവൻ ചെവിയിൽ അലറി .

"എനിക്ക് ചായ വേണം......!"

"ശേ! ഇത് വല്ലാത്ത കഷ്ട്ടം തന്നെ,
ഞാൻ എന്താ നിന്റെ സെർവെൻറ്റോ "

" നിന്നക്ക് സമ്മതാണെങ്കിൽ ഐ ആം റെഡി ഫോർ ദിസ്"

അയ്യട! അവന്റെ ഒരു മോഹം
ഞാൻ മുറുമുറുത്തു.

അവൻ തല ചെരിച്ച്  എന്നോട് ചോദിച്ചു.
"എന്തെങ്കിലും പറഞ്ഞോ"

"എന്തെങ്കിലും കേട്ടോ "
ഞാൻ മറുപടി നൽകിയതും അവൻ എന്തോ ഓർത്തെടുത്ത് നിന്ന് ചിരിച്ചു.

"ദേ അയ്യാൻ കളിക്കാൻ നിക്കല്ലേ എനിക്ക് പോണം" വഴി തടസ്സപ്പെടുത്തിയ അവനെ നോക്കി ദേഷ്യപ്പെട്ടു.

" യാ യൂ ഷുഡ് ഗോ"
വഴി മാറി നിന്ന് പോവാൻ അവൻ കാണിച്ചു. ഞാൻ കാലെടുത്തു വെച്ചതും പെട്ടന്ന്  അവന്റെ കൈ കൊണ്ട് എന്നെ ബ്ലോക്ക് ചെയ്യ്തു. ഞാൻ നീരസത്തോടെ അവനെ നോക്കി.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now