Shihas POV
**********
മറ്റെതിനേക്കാളും ഞങ്ങൾക്ക് വലുത് റിയയുടെ സന്തോഷമായിരുന്നു. കാര്യങ്ങൾ എല്ലാം ഹന്നയെ അറിച്ചപ്പോൾ അവൾ തെയ്യാറാക്കിയ പ്ലാൻ പ്രാകാരം ഞങ്ങൾ ഒറ്റക്കെട്ടായി നിന്നു.യൂ ഫ്ലേർട്ട് ഹേർ!
ഹന്ന അതു മുഖത്ത് നോക്കി പറഞ്ഞപ്പോൾ ഞാൻ ശരിക്കും പകച്ചു പോയി.പ്രണയങ്ങൾ നിറം പൂശിക്കൊണ്ടുള്ള ക്യാമ്പസ് ലൈഫ് എൻജോയ്മെന്റെൽ പോലും ഫ്ലേർട്ടിംഗ്, ഡേറ്റിംഗ് ചെയ്യ്ത് ശീലമില്ലാത്ത എനിക്ക് ആ ദൗത്യം എൽപ്പിച്ചപ്പോൾ വളരെ ഭയത്തോടെയാണ് ഞാൻ അത് ഏറ്റെടുത്തത്.
കൈയിൽ മൈലാഞ്ചി ഇട്ടും ഇടനായും കാത്തിരിക്കുന്ന പെണുങ്ങൾക്കിടയിലേക്ക് ഹന്ന എന്നെ ഉന്ദി തളളിവിട്ടപ്പോൾ, കൃതം അവളുടെ മുന്നിൽ തന്നെ ചെന്നുപ്പെട്ടു.
അപ്പോൾ ദേ എന്റെ പുന്നാര പെങ്ങളെ വക കമന്റ്
''ഇക്കൂ എന്താ മൈലാഞ്ചി ഇടാൻ വന്നതാ ''
അവളെ ഒലക്കേല്ലേ ചേദ്യം കേട്ട് എല്ലാ മഹിളരക്തംങ്ങൾ എന്നെ നോക്കി ഒരു അവിഞ്ഞ ചിരിയാണ് . റിയയും അവരെ കൂട്ട് പിടിച്ചപ്പോൾ ദേഷ്യം അങ്ങ് പെരുത്തു വന്നു ."അല്ലാടീ... ഇട്ടു കൊടുക്കാൻ വന്നതാ'' നമ്മളെ പെങ്ങളെ മണ്ടയ്ക്ക ഒരുമേട്ടം കൊടുത്ത് ഞാൻ പറഞ്ഞു. അതു കേൾക്കേണ്ട താമസം ഒരു വളിപ്പൊട്ടിയ പെണ്ണ് ചാടി വന്ന് മൈലാഞ്ചി ടൂബും അവളെ കൈയ്യും എന്റെ നേർക്ക് നീട്ടി.
പണ്ട് കോളേജ് പിള്ളേർക്ക് ഒപ്പനയ്ക്ക് മൈലാഞ്ചി ഇട്ടു കൊടുത്തുള്ള എക്സ്പിരിയൻസിൽ ഞാൻ അതിന്റെ കൈയിൽ ഇട്ടു കഴിഞ്ഞതും ഒരു നീണ്ട ക്യൂ എന്റെ മുന്നിൽ രൂപപ്പെട്ടു. എന്താ ചെയ്യേണ്ടേന്ന് ഒരു പിടുത്തം ഇല്ലാ,പിന്നെ ഒരറ്റത്തൂന്ന് ഇട്ട് തുടങ്ങി. നമ്മൾ ഫ്ലേർട്ട് ചെയ്യാൻ വന്നിട്ട് ഇപ്പോൾ ഇവളുമാരെല്ലാം നമ്മളെ മേലായി ,എന്തു ചെയ്യാനാ തല വെച്ചു കൊടുത്തിലേ.. എന്റെ ഒരു ഗതികേട് ! ഞാൻ ആത്മഗതം ചെയ്യതു.
YOU ARE READING
ഇതൾ വിരിഞ്ഞ കാലം (The bloomig day)
Romance(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എ...