chapter : 38

476 62 9
                                    

ആ വീട്ടിലേക്ക് കയറിചെല്ലുമ്പോൾ അവിടെയുള്ളവർ എല്ലാം ഞങ്ങളെ പകച്ചു നോക്കുന്നുണ്ടായിരുന്നു.

ഒരേ മുഖവും ഒരേ വേഷപകർച്ചയിൽ നിൽക്കുന്ന ആ ട്വീൻസിനെ ഞാൻ ഇമ്മവെട്ടാതെ നോക്കി നിന്നു.
എന്റെ നോട്ടം കണ്ട നിഹാൽ എന്നെ കളിയാക്കി.
"ടീ, ഒന്നു മതിയാക്കടി "

" നീ പോടാ "മുട്ട് കൈ കൊണ്ട് അവന്റെ കൈയിൽ ഒരു തട്ട് കൊടുത്തു.

അവർക്ക് പിന്നിലൂടെ കടന്നു വന്ന ആ വൃദ്ധദപതികളിലെ ഉമ്മ ട്വീൻസിനെ നോക്കി ചോദിച്ചു. "ഇങ്ങനെ കുന്തം പോലെ നിക്കാൻ ആണോ നിങ്ങളെ ഞാൻ ഇങ്ങോട്ട് പറഞ്ഞു വിട്ടത് "

" വാ മക്കളെ " ചെറുപുഞ്ചിരിയോടെ ഞങ്ങളെ അകത്തേക്ക് ആ ഉമ്മ ക്ഷണിച്ചു.

ഞങ്ങൾ ഒരോരുത്തരെയും ആദി അവർക്ക് പരിചയപ്പെടുത്തി.

ജെസി ഒരു അപരിചിതയപ്പോലെ എല്ലാം നോക്കി കണ്ടു. പക്ഷേ ഞാൻ ആരോടും ഒട്ടും അപരിചിതത്വം പ്രകടിപ്പിച്ചില്ല. ആ വീട്ടിൽ മുമ്പ് എപ്പോഴോ ഉണ്ടായിരുന്ന ഒരു വ്യക്തിയെ പോലെ പെരുമാറി. ജീവിതത്തിൽ ആദ്യമായാണ് ഞാൻ ട്വീൻസിനെ ഇങ്ങനെ നേരിൽ കാണുന്നത്. അതിന്റെ ക്യൂരിയോസിറ്റി തന്നെയാണ് അവർക്ക് മുന്നിൽ വാചാലയാവാൻ എന്നെ പ്രരിപ്പിച്ചത്.

" ഈ കുന്തം പോലെ നിന്ന രണ്ടും എന്റെ സിസ്റ്റർസ് ''
ആദി അത് പറഞ്ഞതും അവനെ നോക്കി എന്തോ ഘോഷ്ടി കാണിച്ച് അവർ അകത്തേക്ക് കയറി പോയി. അത് കണ്ട് ഞങ്ങൾക്ക് ചിരി വന്നു.

"ഇത് ഉമ്മുമ്മ
ഇത് ഉപ്പുപ്പ " രണ്ട് പേരെയും നോക്കി ആദി പറഞ്ഞു.ബഹുമാനാർഥം ഞാനും ഹന്നയും നിഹാലും സലാം ചൊല്ലി.
"അസ്സലാമു അലൈക്കും"
''വലൈക്കു സലാം " സ്നേഹാർദ്രമായ പുഞ്ചിരി സമ്മാനിച്ച് ആ ഉപ്പുപ്പ സലാം മടക്കി.

''ആള് കാണുന്ന പോലയല്ല ട്ടോ പഴയ മിൽട്രിയാ'' ഉപ്പുപ്പയെ നോക്കി പറഞ്ഞു.

ഇടയിൽ കയറി ഉമ്മുമ്മ പറഞ്ഞു. "മതി മതി കുശലം പറച്ചില് ഇനി വന്ന് വലതും കഴിക്ക്. "

വന്നപ്പോൾ മുതലെ നിഹാലിന്റ കണ്ണ് ആ ട്വീൻസിനു നേരെയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലും അവൻ അവരെ നോക്കുന്നുണ്ടായിരുന്നു. അവരിൽ ആരെ അവൻ തിരഞ്ഞെടുക്കും എന്നതായിരുന്നു എന്റെ സംശയം. പിന്നിട് തീൻമേശയിൽ നിരത്തിയ ഭക്ഷണത്തോട് മല്ലടിക്കുന്ന തിരക്കിലായിരുന്നു ഞങ്ങൾ.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Donde viven las historias. Descúbrelo ahora